Skip to content

വൈഡ് വിളിക്കാതെ അമ്പയർ, ക്ഷുഭിതനായി റിവ്യു ആവശ്യപ്പെട്ട്  രോഹിത് – വീഡിയോ

സൗത്താഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തിനിടെ അമ്പയർ വൈഡ് വിളിക്കാത്തത് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെ അതൃപ്തിപ്പെടുത്തിയിരുന്നു. ഇന്ത്യൻ ഇന്നിങ്സിന്റെ രണ്ടാം ഓവറിലെ നാലാം പന്തിലാണ് സംഭവം. പാർനലിന്റെ സ്വിങ് ഡെലിവറി രോഹിതിന്റെ ലെഗ് സൈഡിലൂടെയാണ് പോയത്. രോഹിതിന്റെ ബാക്കിൽ കൊണ്ടുവെന്ന് തോന്നിപ്പിക്കും വിധമാണ് പന്ത് കടന്ന് പോയത്.

അമ്പയർ വൈഡ് വിളിക്കാത്തത് കണ്ടതോടെ രോഹിത് പരസ്യമായി അതൃപ്തി അറിയിച്ചു. പിന്നാലെ റിവ്യു വേണമെന്ന തരത്തിൽ ആംഗ്യം കാണിക്കുകയും ചെയ്തു. വൈഡ് പരിശോധിക്കാൻ നിലവിൽ റിവ്യു നൽകാൻ നിയമമില്ലാത്തതിനാൽ പ്രതിഷേധം എന്ന നിലയിലാണ് രോഹിത് ആംഗ്യം കാണിച്ചത്. കമെന്റർമാരും രോഹിതിന്റെ പ്രതികരണത്തിൽ ചിരിയടക്കാനായില്ല.

മത്സരം 5 ഓവർ പിന്നിട്ടപ്പോൾ വിക്കറ്റ് ഒന്നും നഷ്ട്ടപ്പെടാതെ ഇന്ത്യ 49 റൺസ് നേടിയിട്ടുണ്ട്. രോഹിത് 19 പന്തിൽ 21 റൺസും, രാഹുൽ 11 പന്തിൽ 25 റൺസും നേടിയിട്ടുണ്ട്. കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യൻ 8 വിക്കറ്റിന്റെ ജയം നേടിയിരുന്നു.

https://twitter.com/YouMedia9/status/1576571135147520000?t=i7i0tb2Emc9LbbB4W2GTTg&s=19