Skip to content

സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ധവാൻ നയിക്കും, അയ്യർ വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർമാരായി സഞ്ജുവും ഇഷാൻ കിഷനും

സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഐസിസി ടി20 ലോകകപ്പിനുള്ള ടീമിലുള്ള മുഴുവൻ താരങ്ങളെയും ഒഴിവാക്കിയാണ് ഇന്ത്യ ഏകദിന ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്.

സീനിയർ ഓപ്പണർ ശിഖാർ ധവാനാണ് പരമ്പരയിൽ ഇന്ത്യയെ നയിക്കുന്നത്. ശ്രേയസ് അയ്യരാണ് ടീമിലെ വൈസ് ക്യാപ്റ്റൻ. ഐ പി എല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച രജത് പടിന്ദറിനെ ടീമിൽ ഉൾപെടുത്തിയിട്ടുണ്ട്. സഞ്ജുവും ഇഷാൻ കിഷനുമാണ് ടീമിലെ വിക്കറ്റ് കീപ്പർമാർ.

സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീം ;

ശിഖർ ധവാൻ (c), ശ്രേയസ് അയ്യർ (vc), റുതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാൻ ഗിൽ, രജത് പതിദാർ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷൻ (wk), സഞ്ജു സാംസൺ (wk), ഷഹബാസ് അഹമ്മദ്, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ്, രവി ബിഷ്‌ണോയ്, മുകേഷ് കുമാർ , അവേഷ് ഖാൻ, മൊഹമ്മദ്. സിറാജ്, ദീപക് ചാഹർ.

മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ഒക്ടോബർ ആറിന് ലഖ്നൗവിലാണ് ആരംഭിക്കുന്നത്. ഒക്ടോബർ ഒമ്പതിന് റാഞ്ചിയിലും ഒക്ടോബർ പതിനൊന്നിന് ഡൽഹിയിലുമാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്.