Skip to content

ഓടാൻ നോക്കുന്നോ! ഫൈനൽ മത്സരത്തിനിടെ ചിരിപ്പടർത്തി റെയ്‌നയുടെ കുസൃതി, പിന്നാലെ കെട്ടിപ്പിടിച്ച് ദിൽഷൻ

റോഡ് സേഫ്റ്റി വേൾഡ് സീരീസ് ഫൈനലിലെ വാശിയേറിയ പോരാട്ടത്തിനിടെ ചിരിപ്പടർത്തി റെയ്‌നയുടെ ‘കുട്ടിക്കളി’. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ലെജൻഡ്സ് ഉയർത്തിയ 196 വിജയലക്ഷ്യം ശ്രീലങ്ക ലെജൻഡ്സ് പിന്തുടരുന്നതിനിടെയാണ് ഈ സംഭവം. തൊട്ടടുത്ത് പന്ത് നിൽക്കെ സ്‌ട്രൈക്കിൽ ഉണ്ടായിരുന്ന ദിൽഷൻ ഓടാനുള്ള ശ്രമം നടത്തവെയാണ് ഓടിയെത്തിയ റെയ്‌ന പന്ത് കയ്യിൽ എടുത്ത് എറിയുമെന്ന ഭാവത്തിൽ ദിൽഷന്റെ നേർക്ക് തമാശ രൂപത്തിൽ കുതിച്ചത്.

ഇത് കണ്ട ദിൽഷൻ അടുത്തെത്തിയ റെയ്‌നയെ കെട്ടിപ്പിടിക്കുകയും ചെയ്തു. ഇരുവരുടെയും ഈ രസകരമായ നിമിഷം സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.
ഫൈനൽ മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെ 33 റൺസിന് പരാജയപ്പെടുത്തി കപ്പ് നേടിയിരുന്നു.

നമാൻ ഓജയുടെ സെഞ്ചുറി കരുത്തിലാണ് ഇന്ത്യൻ 195 എന്ന മികച്ച സ്‌കോർ നേടിയത്. ഓജയെ കൂടാതെ 21 പന്തിൽ 36 റൺസ് നേടിയ വിനയ് കുമാറും മികച്ച പ്രകടനം പുറത്തെടുത്തു. അതേസമയം ആദ്യ പന്തിൽ തന്നെ പുറത്തായി സച്ചിൻ ഫൈനൽ മത്സരത്തിൽ നിരാശപ്പെടുത്തി. 3 വിക്കറ്റ് നേടിയ വിനയ് കുമാറും 2 വിക്കറ്റ് നേടിയ അഭിമന്യു മിഥുനുമാണ് ശ്രീലങ്കയെ പിടിച്ചുകെട്ടിയത്. സീരീസിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ദിൽഷനാണ് പ്ലേയർ ഓഫ് ദി സീരീസ്.

https://twitter.com/GemsOfCricket/status/1576441843432427520?s=19