Skip to content

റോഡ് സേഫ്റ്റി സിരീസിൽ ചാമ്പ്യന്മാരായി സച്ചിൻ്റെ ഇന്ത്യ ലെജൻഡ്സ്, ഫൈനലിൽ തകർത്തത് ശ്രീലങ്ക ലെജൻഡ്സിനെ

ഫൈനൽ പോരാട്ടത്തിൽ ശ്രീലങ്ക ലെജൻഡ്സിനെ പരാജയപെടുത്തികൊണ്ട് റോഡ് സേഫ്റ്റി വേൾഡ് സിരീസിൽ ചാമ്പ്യന്മാരായി സച്ചിൻ ടെണ്ടുൽക്കർ നയിക്കുന്ന ഇന്ത്യ ലെജൻഡ്സ്. ഫൈനൽ പോരാട്ടത്തിൽ ശ്രീലങ്ക ലെജൻഡ്സിനെ 33 റൺസിനാണ് സച്ചിനും കൂട്ടരും പരാജയപെടുത്തിയത്.

മത്സരത്തിൽ ഇന്ത്യ ലെജൻഡ്സ് ഉയർത്തിയ 196 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക ലെജൻഡ്സിന് 162 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. ഇന്ത്യ ലെജൻഡ്സിന് വേണ്ടി വിനയ് കുമാർ മൂന്ന് വിക്കറ്റും അഭിമന്യു മിഥുൻ രണ്ട് വിക്കറ്റും നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ലെജൻഡ്സ് സെഞ്ചുറി നേടിയ നമാൻ ഓജയുടെ മികവിലാണ് മികച്ച സ്കോർ നേടിയത്. 71 പന്തിൽ 15 ഫോറും 2 സിക്സും ഉൾപ്പടെ പുറത്താകാതെ 108 റൺസ് താരം നേടിയിരുന്നു. വിനയ് കുമാർ 13 പന്തിൽ 19 റൺസ് നേടിയപ്പോൾ യുവരാജ് സിങ് 13 പന്തിൽ 19 റൺസ് നേടി പുറത്തായി.

സെമിഫൈനലിൽ ഓസ്ട്രേലിയ ലെജൻഡ്സിനെ പരാജയപെടുത്തിയായിരുന്നു ഇന്ത്യ ലെജൻഡ്സ് ഫൈനലിൽ പ്രവേശിച്ചത്. ഷെയ്ൻ വാട്സനാണ് ടൂർണ്ണമെൻ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയത്. ശ്രീലങ്ക ലെജൻഡ്സിൻ്റെ കുലശേഖരയാണ് ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയത്.