Skip to content

അമ്പതാം വയസ്സിലും ക്യാച്ചിനായി തകർപ്പൻ ഡൈവിങ്, അവസാന നിമിഷം കൈയിൽ നിന്ന് വഴുതി ; മുത്തയ്യ മുരളീധരന്റെ  ക്യാച്ചിനായുള്ള അമ്പരപ്പിക്കുന്ന ശ്രമം കാണാം

അമ്പതാം വയസ്സിൽ ക്യാച്ചിനായി ശ്രീലങ്കൻ ഇതിഹാസ ബൗളർ നടത്തിയ ശ്രമമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. കൈപിടിയിൽ ഒതുക്കി അവസാന നിമിഷം വഴുതി പോയെങ്കിലും മുരളീധരന്റെ സാഹസിക ശ്രമത്തിന് ആരാധകർ കയ്യടിക്കുകയാണ്. ലെജൻഡ്സ് ലീഗിൽ ഇന്നലെ നടന്ന ഇന്ത്യ ക്യാപിറ്റൽസ് – മണിപ്പാൽ ടൈഗേഴ്‌സ് തമ്മിലുള്ള മത്സരത്തിനിടെയാണ് ഇത് അരങ്ങേറിയത്.

13ആം ഓവറിലെ നാലാം പന്തിൽ  സ്‌ട്രൈക്കിൽ ഉണ്ടായിരുന്ന റോസ് ടെയ്ലർ പന്തെറിഞ്ഞ മുരളീധരന്റെ ഇടത്തെ കൂടി ഷോട്ട് പായിപ്പിക്കുകയായിരുന്നു. ഒരു ഡൈവ് അകലത്തിൽ പന്ത് പോവുകയായിരുന്നതിനാൽ രണ്ടാമതൊന്ന് ചിന്തിക്കാതെ ഡൈവ് ചെയ്തു. പന്ത് കൈപ്പിടിയിൽ ഒതുക്കിയെങ്കിലും ഗ്രൗണ്ടിൽ വീണ സമയത്ത് പന്ത് കൈയിൽ നിന്ന് തെന്നി പോവുകയായിരുന്നു.

മുരളീധരന്റെ ശ്രമം അമ്പരപ്പോടെ നോക്കി നിന്ന സഹതാരങ്ങൾ കയ്യടിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. മത്സരത്തിൽ ഇന്ത്യ ക്യാപിറ്റൽസ് 7 വിക്കറ്റിന് വിജയിച്ചിരുന്നു. ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മണിപ്പാൽ ടൈഗേഴ്സ് 5 വിക്കറ്റ് നഷ്ട്ടത്തിൽ നേടിയ 161 റൺസ്, ഇന്ത്യ ക്യാപിറ്റൽസ് 16 പന്തുകൾ ബാക്കി നിൽക്കെ മറികടന്നു. 39 പന്തിൽ 68 റൺസ് നേടിയ മാസകട്സയാണ് കളിയിലെ താരം.

https://twitter.com/cric12222/status/1575701553079787520?t=yxKLfJ3YWOhIK4SWrYCTBQ&s=19