Skip to content

ഫീൽഡിങ്ങിൽ ഇപ്പോഴും പുലി തന്നെ! ലെജൻഡ്സ് ടൂർണമെന്റിൽ അമ്പരപ്പിക്കുന്ന ക്യാച്ചുമായി റെയ്‌ന – വീഡിയോ

റോഡ് സേഫ്റ്റി വൾഡ് സീരീസിൽ ഓസ്‌ട്രേലിയൻ ലെജൻഡ്സിനെതിരായ മത്സരത്തിൽ തകർപ്പൻ ക്യാച്ചുമായി ആരാധകരെ അമ്പരപ്പിച്ച് സുരേഷ് റെയ്‌ന. ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയയുടെ 16ആം ഓവറിലെ അവസാന പന്തിലാണ് ഈ തകർപ്പൻ ക്യാച്ച് അരങ്ങേറിയത്. മിഥുൻ ഓഫ്സൈഡിന് പുറത്തായി എറിഞ്ഞ ഫുൾ ടോസ് ഡെലിവറി, സ്‌ട്രൈക്കിൽ ഉണ്ടായിരുന്ന ബെൻ ഡനക് പാടുപ്പെട്ട് ബാറ്റിൽ കൊള്ളിക്കുകയായിരുന്നു.

ബൗണ്ടറി പോകുമെന്ന് കരുതിയ നിമിഷം പന്തു പോകുന്നതിന് സമീപത്ത് ഉണ്ടായിരുന്ന റെയ്‌ന റാഞ്ചിപ്പിടിക്കുകയായിരുന്നു. ഫുൾ ഡൈവ് ചെയ്ത് കൊണ്ടായിരുന്നു ഈ സാഹസിക ക്യാച്ച്. പിന്നാലെ ആക്രോശിച്ച് കൊണ്ടാണ് റെയ്‌ന വിക്കറ്റ് ആഘോഷമാക്കിയത്.

ഓസ്‌ട്രേലിയയുടെ ഇന്നിംഗ്സ് 17 ഓവറിൽ എത്തി നിൽക്കുകയാണ്. മഴ കാരണം താത്കാലികമായി മത്സരം നിർത്തിയിട്ടുണ്ട്. 17 ഓവറിൽ ഓസ്‌ട്രേലിയ 5 വിക്കറ്റ് നഷ്ട്ടത്തിൽ 136 റൺസ് നേടിയിട്ടുണ്ട്. 21 പന്തിൽ 30 റൺസ് നേടിയ വാട്സൻ, 31 പന്തിൽ 35 റൺസ് നേടിയ 35 ടുലൻ എന്നിവർ മികച്ച തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റ് ഇരുവരും ചേർന്ന് 60 റൺസ് നേടിയിരുന്നു. മൂന്നാമനായി എത്തിയ ഡങ്കും മികച്ച് നിന്നു. 26 പന്തിൽ 46 റൺസ് നേടിയാണ് മടങ്ങിയത്. ഇന്ത്യയ്ക്ക് വേണ്ടി മിഥുൻ, യൂസഫ് പത്താൻ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.

https://twitter.com/mufaddal_vohra/status/1575163801573687296?t=6He2bqJkYN2C4jfjoIsTHQ&s=19