Skip to content

സൗത്താഫ്രിക്കയ്ക്കെതിരായ ഫിഫ്റ്റി, കേരള മണ്ണിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി സൂര്യകുമാർ യാദവ്

തകർപ്പൻ പ്രകടനമാണ് സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ സൂര്യകുമാർ യാദവ് കാഴ്ച്ചവെച്ചത്. ഫിഫ്റ്റി നേടിയ താരത്തിൻ്റെയും കെ എൽ രാഹുലിൻ്റെയും ബാറ്റിങ് മികവിലാണ് മത്സരത്തിൽ ബാറ്റിങ് ദുഷ്കരമായ പിച്ചിൽ ഇന്ത്യ വിജയം കുറിച്ചത്. മത്സരത്തിലെ ഈ പ്രകനത്തോടെ ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ചിരിക്കുകയാണ് സൂര്യകുമാർ യാദവ്.

ഇന്ത്യ എട്ട് വിക്കറ്റിന് വിജയിച്ച മത്സരത്തിൽ 33 പന്തിൽ പുറത്താകാതെ 50 റൺസ് സൂര്യകുമാർ യാദവ് നേടിയിരുന്നു. മത്സരത്തിലെ ഈ പ്രകടനത്തോടെ അന്താരാഷ്ട്ര ടി20 യിൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ ബാറ്റ്സ്മാനെന്ന തകർപ്പൻ റെക്കോർഡ് സൂര്യകുമാർ യാദവ് സ്വന്തമാക്കി.

മത്സരത്തിലെ ഫിഫ്റ്റിയടക്കം ഈ വർഷം 21 ഇന്നിങ്സിൽ നിന്നും 40.66 ശരാശരിയിൽ 180 ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ ഒരു സെഞ്ചുറിയും 5 ഫിഫ്റ്റിയും അടക്കം 732 റൺസ് സൂര്യകുമാർ യാദവ് നേടിയിട്ടുണ്ട്. 2018 ൽ 689 റൺസ് നേടിയ ശിഖാർ ധവാനെയാണ് ഈ തകർപ്പൻ നേട്ടത്തിൽ സൂര്യകുമാർ യാദവ് പിന്നിലാക്കിയത്.

2016 ൽ 641 റൺസ് നേടിയ വിരാട് കോഹ്ലിയാണ് ഈ നേട്ടത്തിൽ മൂന്നാം സ്ഥാനത്തുള്ളത്.

മത്സരത്തിൽ എട്ട് വിക്കറ്റിനാണ് ഇന്ത്യ സൗത്താഫ്രിക്കയെ പരാജയപെടുത്തിയത്. സൗത്താഫ്രിക്ക ഉയർത്തിയ 107 റൺസിൻ്റെ വിജയലക്ഷ്യം 33 പന്തിൽ 50 റൺസ് നേടിയ സൂര്യകുമാർ യാദവിൻ്റെയും 51 റൺസ് നേടിയ കെ എൽ രാഹുലിൻ്റെയും മികവിലാണ് ഇന്ത്യ മറികടന്നത്.