Skip to content

തകർപ്പൻ സെഞ്ചുറി, പുജാരയ്ക്ക് പിന്നാലെ കൗണ്ടിയിൽ മിന്നിതിളങ്ങി ഇന്ത്യൻ യുവതാരം ശുഭ്മാൻ

കൗണ്ടി ക്രിക്കറ്റിലെ തൻ്റെ ആദ്യ സെഞ്ചുറി കുറിച്ച് ഇന്ത്യൻ യുവതാരം ശുഭ്മാൻ ഗിൽ. അരങ്ങേറ്റ ഇന്നിങ്സിൽ എട്ട് റൺസിന് നഷ്ടപെട്ട സെഞ്ചുറി തൻ്റെ നാലാം ഇന്നിങ്സിൽ സ്വന്തമാക്കിയിരിക്കുകയാണ് ഗിൽ. മികച്ച സ്ട്രൈക്ക് റേറ്റിലാണ് താരം സെഞ്ചുറി പൂർത്തിയാക്കിയത്.

ഗ്ലാമോർഗൻ താരമായ ഗിൽ സസെക്സിനെതിരായ മത്സരത്തിലെ ആദ്യ ഇന്നിങ്സിലാണ് സെഞ്ചുറി നേടിയിരിക്കുന്നത്. വെറും 123 പന്തിൽ നിന്നുമാണ് കൗണ്ടി ക്രിക്കറ്റിലെ തൻ്റെ ആദ്യ സെഞ്ചുറി ഗിൽ നേടിയത്. 139 പന്തിൽ 16 ഫോറും 2 സിക്സും അടക്കം 119 റൺസ് നേടിയാണ് ഗിൽ പുറത്തായത്.

92 (148), 22 (23), 11 (39) എന്നിങ്ങനെയാണ് ഇതിന് മുൻപത്തെ ഇന്നിങ്സുകളിൽ താരത്തിൻ്റെ പ്രകടനം. ഏകദിന ഇന്ത്യയ്ക്കായി തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ശേഷമാണ് ഗിൽ കൗണ്ടി ക്രിക്കറ്റിൽ കളിക്കാനെത്തിയത്.

സിംബാബ്‌വെയ്ക്കെതിരെ 3 മത്സരങ്ങളിൽ നിന്നും 246 റൺസ് നേടിയ ഗിൽ വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ 3 ഇന്നിങ്സിൽ നിന്നും 205 റൺസ് നേടിയിരുന്നു. ഈ രണ്ട് ഇന്നിങ്സിലും പ്ലേയർ ഓഫ് ദി സിരീസ് അവാർഡ് നേടിയത് ശുഭ്മാൻ ഗില്ലായിരുന്നു.