Skip to content

മികച്ച ക്യാപ്റ്റൻസി, പരമ്പരയിലെ ടോപ്പ് സ്കോറർ, ബിസിസിഐ ഏൽപ്പിച്ച ജോലി ഭംഗിയായി പൂർത്തിയാക്കി സഞ്ജു സാംസൺ

ന്യൂസിലൻഡ് എ യ്ക്കെതിരായ ഏകദിന പരമ്പരയിൽ സകല മേഖകളിലും മികച്ച പ്രകടനം പുറത്തെടുത്ത് സഞ്ജു സാംസൺ. ബിസിസിഐ ഏൽപ്പിച്ച ജോലി ഭംഗിയായി സഞ്ജു പൂർത്തിയാക്കി ഇതിൽ എടുത്ത് പറയേണ്ടത് സഞ്ജുവിൻ്റെ ക്യാപ്റ്റൻസി മികവ് തന്നെയാണ്.

പരമ്പര 3-0 നാണ് സഞ്ജുവും കൂട്ടരും സ്വന്തമാക്കിയത്. ചെന്നൈയിൽ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ 7 വിക്കറ്റിന് വിജയിച്ച ഇന്ത്യ രണ്ടാം മത്സരത്തിൽ നാല് വിക്കറ്റിനും അവസാന മത്സരത്തിൽ 106 റൺസിനും വിജയിച്ചു. പരമ്പരയിൽ ബാറ്റിങിലും മികവ് പുലർത്താൻ സഞ്ജുവിന് സാധിച്ചു.

ആദ്യ മത്സരത്തിൽ 32 പന്തിൽ പുറത്താകാതെ 29 റൺസ് നേടിയ സഞ്ജു രണ്ടാം മത്സരത്തിൽ 35 പന്തിൽ 37 റൺസും മൂന്നാം മത്സരത്തിൽ 68 പന്തിൽ 54 റൺസും നേടി. മൂന്ന് മത്സരങ്ങളിൽ നിന്നും 120 റൺസ് നേടിയ സഞ്ജു തന്നെയാണ് പരമ്പരയിലെ ടോപ്പ് സ്കോറർ.

7 വിക്കറ്റ് നേടിയ കുൽദീപ് യാദവാണ് പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയത്. രണ്ടാം മത്സരത്തിൽ ഹാട്രിക്കും താരം നേടിയിരുന്നു.