Skip to content

ദീപക് ഹൂഡ പുറത്ത്, ഹാർദിക് പാണ്ഡ്യയ്ക്ക് വിശ്രമം, സൗത്താഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ മാറ്റങ്ങളുമായി ഇന്ത്യ

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും ദീപക് ഹൂഡ പുറത്ത്. ബാക്ക് ഇഞ്ചുറിയെ തുടർന്നാണ് ഇന്ത്യയുടെ ടി20 ലോകകപ്പിലെ താരങ്ങളിൽ ഒരാൾ കൂടിയായ ദീപക് ഹൂഡ പരമ്പരയിൽ നിന്നും പുറത്തായിരിക്കുന്നത്.

കൂടാതെ കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ഓസ്ട്രേലിയക്കെതിരായ പരമ്പര നഷ്ടപെട്ട സീനിയർ പേസർ മൊഹമ്മദ് ഷാമിയ്ക്ക് സൗത്താഫ്രിക്കയ്ക്കെതിരായ പരമ്പരയിലും കളിക്കാൻ സാധിക്കില്ല. പകരക്കാരനായി എത്തിയ ഉമേഷ് യാദവ് ആദ്യ ടി20 യ്‌ക്കായി തിരുവനന്തപുരത്തെത്തിയിട്ടുണ്ട്. പരമ്പരയിൽ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്കും ഇന്ത്യ വിശ്രമം അനുവദിച്ചു.

സ്റ്റാൻബൈ പ്ലേയർ കൂടിയായ ശ്രേയസ് അയ്യരായിരിക്കും ദീപക് ഹൂഡയ്ക്ക് പകരക്കാരനായി എത്തുകയെന്നാണ് റിപ്പോർട്ടുകൾ. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരമായ ഷഹ്ബാസ് അഹമ്മദായിരിക്കും ഹാർദിക് പാണ്ഡ്യയ്ക്ക് പകരക്കാരൻ.

സെപ്റ്റംബർ 28 ബുധനാഴ്ച്ച കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡയത്തിലാണ് പരമ്പര ആരംഭിക്കുന്നത്. ഒക്ടോബർ രണ്ടിന് ഗുവാഹത്തിയിലും തുടർന്ന് ഒക്ടോബർ നാലിന് ഇൻഡോറിലുമാണ് പരമ്പരയിലെ തുടർന്നുള്ള മത്സരങ്ങൾ നടക്കുന്നത്. ഒക്ടോബർ ആറിനാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്.