ഇനി വേണ്ടത് ഒരേയൊരു സിക്സ്, കാര്യവട്ടത്ത് സൂര്യകുമാർ യാദവിനെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്

കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന സൗത്താഫ്രിക്കയ്ക്കെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യയുടെ സ്റ്റാർ ബാറ്റ്സ്മാമാൻ കാത്തിരിക്കുന്നത് രണ്ട് തകർപ്പൻ റെക്കോർഡുകൾ. മത്സരത്തിൽ ഒരു സിക്സ് കൂടെ നേടാൻ സാധിച്ചാൽ പാകിസ്ഥാൻ ബാറ്റ്സ്മാൻ മൊഹമ്മദ് റിസ്വാനെയും പിന്നിലാക്കികൊണ്ട് ഈ തകർപ്പൻ റെക്കോർഡ് സ്വന്തം പേരിൽ കുറിക്കാൻ സൂര്യകുമാർ യാദവിന് സാധിക്കും.

ഈ വർഷം അന്താരാഷ്ട്ര ടി20 യിൽ 42 സിക്സ് സൂര്യകുമാർ യാദവ് നേടിയിട്ടുണ്ട്. കാര്യവട്ടത്ത് നടക്കുന്ന മത്സരത്തിൽ ഒരു സിക്സ് കൂടെ നേടിയാൽ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോർഡ് സൂര്യകുമാർ യാദവിന് സ്വന്തമാക്കാം.

കഴിഞ്ഞ വർഷം 42 സിക്സ് നേടിയ പാകിസ്ഥാൻ വിക്കറ്റ് കീപ്പർ മൊഹമ്മദ് റിസ്വാനൊപ്പമാണ് നിലവിൽ സൂര്യകുമാർ യാദവുള്ളത്. കഴിഞ്ഞ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ അഞ്ച് സിക്സ് നേടിയാണ് കഴിഞ്ഞ 41 സിക്സ് നേടിയ മാർട്ടിൻ ഗപ്റ്റിലിനെ പിന്നിലാക്കി സൂര്യകുമാർ യാദവ് റിസ്വാനൊപ്പം എത്തിയത്.

ഈ വർഷം അന്താരാഷ്ട്ര ടി20 യിൽ ഇന്ത്യയ്ക്ക് വേണ്ടി 20 ഇന്നിങ്സിൽ നിന്നും 682 റൺസ് സൂര്യകുമാർ യാദവ് നേടിയിട്ടുണ്ട്. ഇനി 8 റൺസ് കൂടെ നേടാൻ സാധിച്ചാൽ അന്താരാഷ്ട്ര ടി20യിൽ ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ ബാറ്റ്സ്മാനെന്ന റെക്കോർഡ് സൂര്യകുമാർ യാദവിന് സ്വന്തമാക്കാം. 2018 ൽ 689 റൺസ് നേടിയ ശിഖാർ ധവാനാണ് നിലവിൽ സൂര്യകുമാർ യാദവിന് മുൻപിലുള്ളത്.