Skip to content

ഓസ്‌ട്രേലിയയ്ക്കെതിരായ ജയം ഒരുമിച്ച് ആഘോഷിച്ച് കോഹ്ലിയും രോഹിതും ; ആരാധകരുടെ ഹൃദയം കവർന്ന വീഡിയോ കാണാം

പരമ്പര നേടാൻ ജയം അനിവാര്യമായ അവസാന മത്സരത്തിൽ 6 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ. ഓസ്‌ട്രേലിയ ഉയർത്തിയ 187 വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ ഒരു പന്ത് ബാക്കി നിൽക്കെ 4 വിക്കറ്റ് നഷ്ട്ടത്തിൽ ലക്ഷ്യം മറികടന്നു. പവർ പ്ലേയ്ക്ക് മുമ്പേ ഓപ്പണർമാരെ നഷ്ട്ടപ്പെട്ട ഇന്ത്യയ്ക്ക് തുണയായത് മുൻ ക്യാപ്റ്റൻ കോഹ്ലിയുടെയും സൂര്യകുമാർ യാദവിന്റെയും കൂട്ടുകെട്ടാണ്. ഇരുവരും ചേർന്ന് 104 റൺസ് മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തു.

36 പന്തിൽ 5 സിക്‌സും 5 ഫോറും ഉൾപ്പെടെ സൂര്യകുമാർ യാദവ് 69 അടിച്ചു കൂട്ടി. അതേസമയം അവസാന ഓവർ വരെ ക്രീസിൽ ഉണ്ടായിരുന്ന കോഹ്ലി 48 പന്തിൽ 63 റൺസ് നേടി പുറത്തായി. 16 പന്തിൽ 25 റൺസ് നേടിയ ഹർദിക് പാണ്ഡ്യ ഇന്ത്യൻ ജയം ഉറപ്പിക്കുകയായിരുന്നു. രോഹിത് 17 റൺസും രാഹുൽ 1 റൺസും നേടിയാണ് മടങ്ങിയത്.

വിജയത്തിന് പിന്നാലെ രോഹിതും കോഹ്ലിയും ഒരുമിച്ച് ആഘോഷമാക്കിയത് സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്. സ്റ്റയർകെസിൽ ഇരുന്ന് കളി കാണുകയായിരുന്ന ഇരുവരും വിജയത്തിന് പിന്നാലെ കെട്ടിപ്പിടിക്കുന്നതും പുറത്ത് തട്ടുന്നതും വിഡിയോയിൽ കാണാം.

നേരെത്തെ ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയയ്ക്ക് തകർപ്പൻ തുടക്കമാണ് യുവതാരം കാമെറോണ് ഗ്രീൻ സമ്മാനിച്ചത്.  21 പന്തിൽ 3 സിക്‌സും 7 ഫോറും ഉൾപ്പെടെ 52 റൺസാണ് നേടിയത്. മുൻനിര ബാറ്റ്സ്മാന്മാരായ ക്യാപ്റ്റൻ ഫിഞ്ച്, സ്മിത്ത്, മാക്‌സ്വെൽ എന്നിവർ രണ്ടക്കം പോലും കാണാതെ മടങ്ങിയത് ലഭിച്ച മികച്ച തുടക്കം ഓസ്‌ട്രേലിയയ്ക്ക് മുതലാക്കാനായില്ല. ഒരു ഘട്ടത്തിൽ 12ന് മുകളിൽ റൺറേറ്റിൽ കുതിക്കുകയായിരുന്ന ഓസ്‌ട്രേലിയ ഗ്രീൻ മടങ്ങിയതോടെ പരുങലിലായി.

https://twitter.com/mufaddal_vohra/status/1574086517852901377?t=CmDkK5-CytA6XWChxqanpA&s=19
https://twitter.com/mufaddal_vohra/status/1574085857505845248?t=FtKOTFEQ4je9ONTzYv1pRQ&s=19

മധ്യനിരയിൽ ടിം ഡേവിഡും സാംസും അവരത്തിനൊത്ത് ഉയർന്നത് ഓസ്‌ട്രേലിയൻ സ്‌കോർ 180 കടത്തി. ടിം ഡേവിഡ് 27 പന്തിൽ 4 സിക്‌സും 2 ഫോറും ഉൾപ്പെടെ 54 റൺസ് നേടി. സാംസ് 20 പന്തിൽ 28 റൺസും അടിച്ചു കൂട്ടി. ഇന്ത്യയ്ക്ക് വേണ്ടി അക്‌സർ പട്ടേൽ 3 വിക്കറ്റ് വീഴ്ത്തി.