Skip to content

റണ്ണൗട്ടാക്കി ദീപ്തി ശർമ്മ, പൊട്ടിക്കരഞ്ഞ് ഇംഗ്ലണ്ട് ബാറ്റർ, വീഡിയോ കാണാം

ക്രിക്കറ്റിൽ മങ്കാദിങ് അൺഫെയർ സെക്ഷനിൽ ഐസിസി റണ്ണൗട്ടിൻ്റെ സെക്ഷനിൽ മാറ്റി ദിവസങ്ങൾ കഴിയും മുൻപേ അത്തരത്തിൽ ഇംഗ്ളണ്ട് താരത്തെ റണ്ണൗട്ടാക്കി ഇന്ത്യൻ താരം ദീപ്തി ശർമ്മ. നോൺ സ്ട്രൈക്കർ എൻഡിൽ ക്രീസ് വിട്ടിറങ്ങിയ ഷാർലറ്റ് ഡീനിനെ പുറത്താക്കിയാണ് മത്സരത്തിൽ ഇന്ത്യ 16 റൺസിൻ്റെ വിജയം കുറിച്ചത്.

മത്സരത്തിൽ 44 ആം ഓവറിലാണ് സംഭവം അരങ്ങേറിയത്. മത്സരത്തിൽ 170 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് ഒരു ഘട്ടത്തിൽ 65 റൺസിന് 7 വിക്കറ്റ് നഷ്ടപെട്ടിരുന്നു. എന്നാൽ 9 ആം നമ്പറിൽ ക്രീസിൽ എത്തിയ യുവതാരം ഡീൻ ഇന്ത്യൻ ക്യാപ്റ്റൻ ആമി ഡീനൊപ്പം ചേർന്ന് ഇംഗ്ലണ്ടിനെ മത്സരത്തിൽ തിരിച്ചെത്തിച്ചു. സ്കോർ 103 ൽ നിൽക്കെ 28 റൺസ് നേടിയ ആമി ജോൺസിനെയും 118 ൽ കേറ്റ് ക്രോസിനെയും ഇന്ത്യ പുറത്താക്കിയെങ്കിലും ഡീൻ പോരാട്ടം തുടർന്നു.

43 ആം ഓവറിൽ ദീപ്തി ശർമ്മ ബൗൾ ചെയ്യാനെത്തുമ്പോൾ 16 റൺസ് മാത്രമായിരുന്നു ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത്. ഫ്രെയ ഡേവിസിനെതിരെ നാലാം പന്ത് എറിയാൻ തുടങ്ങുന്നതിനിടെ നോൺ സ്ട്രൈക്കർ എൻഡിൽ ഉണ്ടായിരുന്ന ഡീൻ ക്രീസ് വിട്ട് വെളിയിലിറങ്ങുകയും സമയം പാഴാക്കാതെ ദീപ്തി ശർമ്മ താരത്തെ റണ്ണൗട്ടാക്കുകയും ചെയ്തു. ഓൺ ഫീൽഡ് അമ്പയർ തീരുമാനം തേർഡ് അമ്പയർക്ക് വിടുകയും തേർഡ് അമ്പയർ ഔട്ട് വിധിച്ചതോടെ ഇന്ത്യ വിജയം നേടുകയും ചെയ്തു.

80 പന്തിൽ 47 റൺസ് നേടിയാണ് ഡീൻ പുറത്തായത്. റണ്ണൗട്ടായതിന് പുറകെ താരം പൊട്ടികരയുകയും ചെയ്തിരുന്നു.

മത്സരത്തിൽ 16 റൺസിന് വിജയിച്ചുകൊണ്ട് ഇതിഹാസ താരം ജുലൻ ഗോസ്വാമിയ്ക്ക് വിജയത്തോടെ യാത്രയയപ്പ് നൽകുവാൻ ഇന്ത്യയ്ക്ക് സാധിച്ചു. തൻ്റെ അവസാന മത്സരത്തിൽ രണ്ട് വിക്കറ്റ് ഇന്ത്യൻ ഇതിഹാസം നേടുകയും ചെയ്തു.