Skip to content

6 പന്തിൽ പറത്തിയത് 5 സിക്സ്, കരീബിയൻ പ്രീമിയർ ലീഗിൽ തകർത്തടിച്ച് ജൂനിയർ എബി, വീഡിയോ കാണാം

കരീബിയൻ പ്രീമിയർ ലീഗിൽ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത് ഞെട്ടിച്ച് സൗത്താഫ്രിക്കൻ യുവതാരം ഡെവാൾഡ് ബ്രെവിസ്. പൊള്ളാർഡ് നയിക്കുന്ന ട്രിബാൻഗോ നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ സെൻ്റ് കിറ്റ്സ് ആൻഡ് നെവിസ് പാട്രിയോറ്റ്സിന് വേണ്ടിയാണ് തകർപ്പൻ പ്രകടനം ബ്രെവിസ് കാഴ്ച്ചവെച്ചത്.

മത്സരത്തിൽ വെറും 6 പന്തുകൾ നേരിട്ട ബ്രെവിസ് അഞ്ച് സിക്സ് അടക്കം 30 റൺസ് അടിച്ചുകൂട്ടിയിരുന്നു. ആദ്യ പന്ത് ബാറ്റിൽ കൊള്ളിക്കാൻ സാധിച്ചില്ലയെങ്കിലും പിന്നീട് പത്തൊമ്പതാം ഓവറിലെ അവസാന മൂന്ന് പന്തിലും ഇരുപതാം ഓവറിലെ അവസാന രണ്ട് പന്തിലും താരം സിക്സ് പറത്തി. ഒരുപക്ഷേ കൂടുതൽ പന്തുകൾ നേരിട്ടിരുന്നുവെങ്കിൽ പല റെക്കോർദുകളുമു താരത്തിന് മുൻപിൽ തകർന്നേനെ.

വീഡിയോ കാണാം ;

മത്സരത്തിൽ 7 റൺസിൻ്റെ വിജയം നെവിസ് പാട്രിയോട്സ് നേടി. പാട്രിയോട്സ് ഉയർത്തിയ 164 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന നൈറ്റ് റൈഡേഴ്സിന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് നേടുവാൻ മാത്രമേ സാധിച്ചുള്ളൂ.