Skip to content

പറത്തിയത് മൂന്ന് സിക്സ്, റോഡ് സേഫ്റ്റി സിരീസിൽ മാസ്റ്റർ ബ്ലാസ്റ്ററുടെ വെടിക്കെട്ട്

റോഡ് സേഫ്റ്റി സിരീസിൽ തകർപ്പൻ ബാറ്റിങ് കാഴ്ച്ചവെച്ച് സച്ചിൻ ടെണ്ടുൽക്കർ. ആദ്യ കാലത്തെ സച്ചിൻ്റെ വെടിക്കെട്ട് ബാറ്റിങിൻ്റെ ഓർമകൾ സമ്മാനിക്കുന്നതായിരുന്നു ഇംഗ്ലണ്ട് ലെജൻഡ്സിനെതിരായ സച്ചിൻ്റെ ഈ തകർപ്പൻ പ്രകടനം.

മഴമൂലം 15 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ തകർപ്പൻ തുടക്കമാണ് നമാൻ ഓജയ്ക്കൊപ്പം സച്ചിൻ ടെണ്ടുൽക്കർ ഇന്ത്യ ലെജൻഡ്സിന് സമ്മാനിച്ചത്. 5.4 ഓവറിൽ ഓപ്പണിങ് കൂട്ടുകെട്ടിൽ 65 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. ഇതിൽ 39 റൺസും സച്ചിനാണ് നേടിയത്. നമാൻ ഓജ 17 പന്തിൽ 20 റൺസ് നേടി പുറത്തായപ്പോൾ സച്ചിൻ ടെണ്ടുൽക്കർ 20 പന്തിൽ 40 റൺസ് നേടിയാണ് പുറത്തായത്.

മൂന്ന് ഫോറും മൂന്ന് സിക്സും സച്ചിൻ മത്സരത്തിൽ അടിച്ചുകൂട്ടി. നേരത്തെ മഴമൂലം ഉപേക്ഷിച്ച മത്സരത്തിലും തകർപ്പൻ പ്രകടനമാണ് സച്ചിൻ ടെണ്ടുൽക്കർ കാഴ്ച്ചവെച്ചത്.

13 പന്തിൽ 4 ഫോറടക്കം പുറത്താകാതെ 19 റൺസ് നേടി ബാറ്റ് ചെയ്യവെയാണ് കഴിഞ്ഞ മത്സരത്തിൽ മഴയെത്തുകയും തുടർന്ന് മത്സരം ഉപേക്ഷിക്കുകയും ചെയ്തത്.