Skip to content

ചെപ്പോക്കിൽ സഞ്ജുവിൻ്റെ ധോണി സ്റ്റൈൽ ഫിനിഷ്, വീഡിയോ കാണാം

ഇന്ത്യ എ ക്യാപ്റ്റനായുള്ള തൻ്റെ ആദ്യ മത്സരം വിജയത്തോടെ തന്നെ തുടങ്ങി സഞ്ജു സാംസൺ. ചെന്നൈയിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റിനാണ് സഞ്ജുവും കൂട്ടരും വിജയിച്ചത്. മത്സരത്തിൽ ധോണി സ്റ്റൈലിൽ സിക്സ് പറത്തിയാണ് സഞ്ജു മത്സരം ഫിനിഷ് ചെയ്തത്.

മത്സരത്തിൽ ന്യൂസിലൻഡ് എ ഉയർത്തിയ 168 റൺസിൻ്റെ വിജയലക്ഷ്യം 31.5 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ മറികടന്നാണ് സഞ്ജുവിന് കീഴിൽ ഇന്ത്യ എ വിജയിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി റിതുരാജ് ഗയ്ക്ക്വാദ് 41 റൺസും രാഹുൽ ത്രിപാതി. 31 റൺസും നേടി പുറത്തായപ്പോൾ 45 റൺസ് നേടിയ രജത് പടിന്ദറും 29 റൺസ് നേടിയ സഞ്ജുവും പുറത്താകാതെ നിന്നു.

ധോണി സ്റ്റൈലിൽ സിക്സ് പറത്തിയാണ് മത്സരത്തിൽ സഞ്ജു സാംസൺ ഇന്ത്യ എ യെ വിജയത്തിലെത്തിച്ചത്.

വീഡിയോ ;

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് എ യെ നാല് വിക്കറ്റ് നേടിയ ഷാർധുൽ താക്കൂർ, 3 വിക്കറ്റ് നേടിയ കുൽദീപ് സെൻ എന്നിവരാണ് തകർത്തത്.