Skip to content

സിക്സ് നേടി ഫിനിഷ് ചെയ്ത് സഞ്ജു, ന്യൂസിലൻഡിനെതിരെ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ എ

സഞ്ജു സാംസൻ്റെ ക്യാപ്റ്റൻ ന്യൂസിലൻഡ് എ യ്ക്കെതിരെ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ എ. ചെന്നൈയിൽ നടക്കുന്ന ഏകദിന പരമ്പരയിൽ 7 വിക്കറ്റിനാണ് ന്യൂസിലൻഡ് എയെ സഞ്ജുവും കൂട്ടരും പരാജയപെടുത്തിയത്.

മത്സരത്തിൽ ന്യൂസിലൻഡ് എയെ വെറും 167 റൺസിൽ ചുരുക്കികെട്ടിയ ഇന്ത്യ എ ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടത്തിൽ 31.5 ഓവറിൽ 168 റൺസിൻ്റെ വിജയലക്ഷ്യം മറികടന്നു. ഇന്ത്യ എ യ്ക്ക് വേണ്ടി ഗയ്ക്വാദ് 54 പന്തിൽ 41 റൺസും രാഹുൽ ത്രിപാതി 40 പന്തിൽ 31 റൺസും നേടി പുറത്തായപ്പോൾ ക്യാപ്റ്റൻ സഞ്ജു സാംസൺ 32 പന്തിൽ 29 റൺസും രജത് പടിന്ദർ 41 പന്തിൽ 45 റൺസും നേടി പുറത്താകാതെ നിന്നു. സിക്സ് പറത്തിയാണ് സഞ്ജു മത്സരം ഫിനിഷ് ചെയ്തത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് എ യെ 7 ഓവറിൽ 30 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ കുൽദീപ് സെൻ, 8.2 ഓവറിൽ 32 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടിയ ഷാർദുൽ താക്കൂർ എന്നിവരാണ് ചുരുക്കികെട്ടിയത്.

104 പന്തിൽ 61 റൺസ് നേടിയ മൈക്കൽ റിപോൻ, 36 റൺസ് നേടിയ ജോ വാ എന്നിവർ മാത്രമാണ് ന്യൂസിലൻഡ് നിരയിൽ അൽപ്പമെങ്കിലും പിടിച്ചുനിന്നത്. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ എ 1-0 ന് മുൻപിലെത്തി. സെപ്റ്റംബർ 25 നാണ് പരമ്പരയിലെ രണ്ടാം മത്സരം.