Skip to content

ഇപ്പോഴും അസാധ്യ ക്യാപ്റ്റൻ തന്നെ, ഗംഭീറിന് കീഴിൽ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ ക്യാപിറ്റൽസ്

ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ ഭിൽവാര കിങ്സിനെതിരെ തകർപ്പൻ വിജയം കുറിച്ച് ഗൗതം ഗംഭീർ നയിക്കുന്ന ഇന്ത്യ ക്യാപിറ്റൽസ്. 78 റൺസിൻ്റെ വമ്പൻ വിജയമാണ് ഇർഫാൻ പത്താൻ നയിക്കുന്ന ടീമിനെതിരെ ഗംഭീറും കൂട്ടരും നേടിയത്.

മത്സരത്തിൽ ഇന്ത്യ ക്യാപിറ്റൽസ് ഉയർത്തിയ 199 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഭിൽവാരയ്‌ക്ക് 19.2 ഓവറിൽ 120 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. യൂസഫ് പത്താൻ 14 റൺസ് നേടി പുറത്തായപ്പോൾ ക്യാപ്റ്റൻ ഇർഫാൻ പത്താൻ 17 റൺസ് നേടി പുറത്തായി.

ക്യാപിറ്റൽസിന് വേണ്ടി പങ്കജ് സിങ്, പ്രവീൺ താംബെ, രജത് ഭാട്ടിയ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

നേരത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപിറ്റൽസ് 38 പന്തിൽ 82 റൺസ് നേടിയ സോളമൻ മിയറിൻ്റെ മികവിലാണ് കൂറ്റൻ സ്കോർ നേടിയത്. മസകട്സ 30 പന്തിൽ 48 റൺസ് നേടിയപ്പോൾ ഗംഭീർ 9 പന്തിൽ 12 റൺസ് നേടി പുറത്തായി.