Skip to content

ദേശീയ ടീമിലെ പ്രധാന താരങ്ങൾ, പക്ഷേ രാജ്യത്തിൻ്റെ സ്വന്തം ടി20 ലീഗിൽ സ്ഥാനമില്ല, SAടി20യിൽ അൺസോൾഡായി ബാവുമയും ഫെഹ്ലുക്വായോയും

സൗത്താഫ്രിക്കയുടെ പുതിയ ടി20 ലീഗായ SAt20 ലീഗിലെ താരലേലത്തിൽ അൺസോൾഡായി സൗത്താഫ്രിക്കൻ വൈറ്റ് ബോൾ ടീം ക്യാപ്റ്റൻ ടെമ്പാ ബാവുമയും ടീമിലെ ഓൾ റൗണ്ടർ ആൻഡെയ്ൽ ഫെഹ്ലുക്വായോയും.

താരലേലത്തിൽ രണ്ട് തവണയും ഇരുതാരങ്ങളും ലേലത്തിന് വെച്ചെങ്കിലും 6 ടീമുകളും ഇരുവർക്കും വേണ്ടി ആവശ്യമുന്നയിച്ചില്ല. കൂടാതെ സൗത്താഫ്രിക്കൻ ടെസ്റ്റ് ക്യാപ്റ്റൻ ഡീൻ എൽഗറും ലേലത്തിൽ അൺസോൾഡായി. മറുഭാഗത്ത് ആദ്യ ഘട്ടത്തിൽ അൺസോൾഡായ മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗനെ രാജസ്ഥാൻ റോയൽസിൻ്റെ ഉടമസ്ഥതയിലുള്ള പാൾ റോയൽസും ന്യൂസിലൻഡ് ഓൾ റൗണ്ടർ ജിമ്മി നീഷത്തെ ഡൽഹി ക്യാപിറ്റൽസിൻ്റെ ഉടമസ്ഥതയിലുള്ള പ്രിട്ടോറിയ ക്യാപിറ്റൽസും സ്വന്തമാക്കി.

ഡർബൻ സൂപ്പർ ജയൻ്റ്സ്, ജോഹന്നാസ്ബർഗ് സൂപ്പർ കിങ്സ്, MI കേപ് ടൗൺ, പാൾ റോയൽസ്, പ്രിട്ടോറിയ ക്യാപിറ്റൽസ്, സൺറൈസേഴ്സ് ഈസ്റ്റേൺ കേപ് എന്നീ ആറ് ടീമുകളാണ് ലീഗിൽ മാറ്റുരയ്ക്കുന്നത്. ഫാഫ് ഡുപ്ലെസിസ്, ഡേവിഡ് മില്ലർ, കഗിസോ റബാഡ, ഡീകോക്ക് അടക്കമുളള സൂപ്പർതാരങ്ങളെ ലേലത്തിന് മുൻപായി തന്നെ ടീമുകൾ സ്വന്തമാക്കിയിരുന്നു.

അടുത്ത വർഷം ജനുവരിയിലായിരിക്കും സൗത്താഫ്രിക്കയുടെ പുതിയ ലീഗ് ആരംഭിക്കുക. പുതുതായി ആരംഭിക്കുന്ന യു എ ഇ ടി20 ലീഗിനും ബിഗ് ബാഷ് ലീഗിനും പാകിസ്ഥാൻ സൂപ്പർ ലീഗിനും ഐ പി എൽ ടീമുകളുടെ പിന്തുണyocer എത്തുന്ന സൗത്താഫ്രിക്കയുടെ ഈ പുതിയ ലീഗ് കടുത്ത വെല്ലുവിളി ഉയർത്തും.