Skip to content

ഈ ഷോട്ടൊക്കെ നീയൊക്കെ ആയ കാലത്ത് കളിച്ചിട്ടുണ്ടാകുമോ? 49 ആം വയസ്സിൽ തകർപ്പൻ ഷോട്ടുകളുമായി സച്ചിൻ ടെണ്ടുൽക്കർ, വീഡിയോ

സച്ചിൻ എഴുപതാം വയസ്സിൽ കളിക്കാൻ പോകുന്ന സ്ട്രൈയ്റ്റ് ഡ്രൈവ് നീയൊക്കെ നിൻ്റെ ആയകാലത്ത് കളിച്ചിട്ടുണ്ടോ ? 1983 എന്ന മലയാളം സിനിമയിൽ അനൂപ് മേനോൻ പറയുന്ന ഡയലോഗാണിത്. ഈ ഡയലോഗ് ഓർമിപ്പികുന്ന പ്രകടമായിരുന്നു ഇന്ന് റോഡ് സേഫ്റ്റി സിരീസിൽ ഇന്ത്യ ലെജൻഡ്സ് ക്യാപ്റ്റൻ സച്ചിൻ ടെണ്ടുൽക്കർ കാഴ്ച്ചവെച്ചത്.

മഴമൂലം ഉപേക്ഷിക്കപെട്ട മത്സരത്തിൽ 13 പന്തിൽ പുറത്താകാതെ 19 റൺസ് സച്ചിൻ ടെണ്ടുൽക്കർ നേടിയിരുന്നു. 4 ബൗണ്ടറികൾ രസംകൊല്ലിയായി മഴ എത്തുന്നതിന് മുൻപ് സച്ചിൻ നേടി. ഈ നാല് ബൗണ്ടറികളും ഒന്നിനൊന്ന് മനോഹരമായിരുന്നു. മത്സരത്തിലെ സച്ചിൻ്റെ ഈ ഷോട്ടുകൾ സോഷ്യൽ മീഡിയയും ഏറ്റെടുത്തു. ടി20 ,, ക്രിക്കറ്റിലെ യുവതാരത്തെ പോലെ സച്ചിൻ നേടിയ ലാപ് ഷോട്ട് ഏതൊരു ആരാധകനെയും ആവേശത്തിലാഴ്ത്തുന്നതായിരുന്നു.

സെപ്റ്റംബർ 22 ന് ഇംഗ്ലണ്ട് ലെജൻഡ്സിനെതിരെയാണ് ഇന്ത്യ ലെജൻഡ്സിൻ്റെ അടുത്ത മത്സരം. മഴമാറിനിന്ന് ഇതിഹാസ താരത്തിൻ്റെ ഒരു മുഴുനീള ഇന്നിങ്സ് കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരുള്ളത്.