തകർപ്പൻ സിക്സിൽ ഫിഫ്റ്റി കടന്ന് കോഹ്ലി, പിന്നാലെ വികാരഭരിതമായ ആഘോഷം – വീഡിയോ

ഏഷ്യാകപ്പ് സൂപ്പർ ഫോർ മത്സരത്തിൽ പാകിസ്ഥാനെതിരെ ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് മികച്ച സ്‌കോർ. 44 പന്തിൽ 60 റൺസുമായി കോഹ്ലി മികച്ച് നിന്നപ്പോൾ 7 വിക്കറ്റ് നഷ്ട്ടത്തിൽ ഇന്ത്യ 181 റൺസ് നേടുകയായിരുന്നു. 20 പന്തിൽ 28 റൺസുമായി രാഹുലും 16 പന്തിൽ 28 റൺസുമായി രോഹിതും ഇന്ത്യൻ സ്കോറിൽ നിർണായകമായി.

ആദ്യ മത്സരത്തിൽ പാകിസ്ഥാൻ പേസർമാർക്ക് മുന്നിൽ പതറിയ ഇന്ത്യയെയല്ല ഇത്തവണ കണ്ടത്. ആദ്യ ഓവറിൽ തന്നെ തങ്ങളുടെ നയം വ്യക്തമാക്കി രോഹിത് 11 റൺസ് അടിച്ചു കൂട്ടി. വളരെ ആത്മവിശ്വാസത്തിലായിരുന്നു ഓപ്പണർമാരായ രോഹിതും രാഹുലും കാണപ്പെട്ടത്. ആദ്യ 5 ഓവറിൽ 54 റൺസാണ് ഇരുവരും ചേർന്ന് നേടിയത്.
പിന്നാലെ ആറാം ഓവറിലെ ആദ്യ പന്തിൽ രോഹിതും തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ രാഹുലും പോയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

നാലമനായി എത്തിയ സൂര്യകുമാർ യാദവിന് ഇത്തവണ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരനായില്ല, 10 പന്തിൽ 13 റൺസ് നേടി മടങ്ങി. കാർത്തികിന് പകരം ടീമിൽ എത്തിയ റിഷഭ് പന്തും നിരാശപ്പെടുത്തി. 12 പന്തിൽ 14 റൺസ് മാത്രമാണ് നേടിയത്. ഒരു വശത്ത് ജാഗ്രതയോടെ നീങ്ങിയ കോഹ്ലിയാണ് ഇന്ത്യൻ മധ്യ ഓവറുകളിൽ ചലിപ്പിച്ചത്.

18ആം ഓവറിലെ അവസാന പന്തിൽ സിക്സ് പറത്തി ഫിഫ്റ്റി തികച്ച കോഹ്ലി വൈകാരികമായാണ് ആഘോഷിച്ചത്. ഇന്ത്യൻ ജേഴ്സി ചുംബിക്കുകയും ചെയ്തു. നേരെത്തെ ഹോങ്കോങ്ങിന് എതിരെ ഫിഫ്റ്റി നേടിയിരുന്നുവെങ്കിലും ഇത്തരത്തിൽ ആഘോഷമാക്കിയിരുന്നില്ല. ടി20 കരിയറിലെ 32ആം ഫിഫ്റ്റിയാണിത്.