Skip to content

തലകുനിച്ച് വണങ്ങികൊണ്ട് സൂര്യകുമാർ യാദവിനെ അഭിനന്ദിച്ച് വിരാട് കോഹ്ലി, വീഡിയോ കാണാം

തകർപ്പൻ പ്രകടനമാണ് ഏഷ്യ കപ്പിൽ ഹോങ്കോങിനെതിരായ മത്സരത്തിൽ ഇന്ത്യൻ ബാറ്റ്സ്മാൻ സൂര്യകുമാർ യാദവ് കാഴ്ച്ചവെച്ചത്. ഫിഫ്റ്റി നേടിയ വിരാട് കോഹ്ലിയെ സാക്ഷിയാക്കികൊണ്ട് സൂര്യകുമാർ യാദവ് തകർത്തടിച്ചതോടെയാണ് ഇന്ത്യൻ സ്കോർ 190 കടന്നത്. തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച സൂര്യകുമാർ യാദവിനെ വണങ്ങികൊണ്ടാണ് കിങ് കോഹ്ലി അഭിനന്ദിച്ചത്.

( Picture Source : Twitter )

മത്സരത്തിൽ മികച്ച തുടക്കമായിരുന്നില്ല ഇന്ത്യയ്ക്ക് ലഭിച്ചിരുന്നത്. 13 പന്തിൽ 23 റൺസ് നേടി രോഹിത് ശർമ്മ പുറത്തായ ശേഷം വിരാട് കോഹ്ലിയും കെ എൽ രാഹുലും ഹോങ്കോങ് ബൗളർമാർക്കെതിരെ ബൗണ്ടറി കണ്ടെത്തുവാൻ വിഷമിച്ചിരുന്നു. കെ എൽ രാഹുൽ 39 പന്തിൽ 36 റൺസ് നേടി പുറത്തായപ്പോൾ 40 പന്തിൽ ഫിഫ്റ്റി നേടിയ കോഹ്ലി 44 പന്തിൽ ഒരു ഫോറും 3 സിക്സും അടക്കം പുറത്താകാതെ 59 റൺസ് നേടി മികച്ച പ്രകടനം കാഴ്ച്ചവെച്ചു.

( Picture Source : Twitter )

മറുഭാഗത്ത് മറ്റൊരു പിച്ചിലെന്ന പോലെയാണ് സൂര്യകുമാർ യാദവ് ബാറ്റ് വീശിയത്. വെറും 22 പന്തിൽ നിന്നും ഫിഫ്റ്റി നേടിയ സൂര്യകുമാർ യാദവ് 26 പന്തിൽ പുറത്താകാതെ 68 റൺസ് നേടി 6 ഫോറും 6 സിക്സും മത്സരത്തിൽ സൂര്യകുമാർ യാദവ് അടിച്ചുകൂട്ടി. അവസാന ഓവറിലാണ് ആറിൽ നാല് സിക്സും സൂര്യകുമാർ യാദവ് നേടിയത്.

തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് മടങ്ങുകയായിരുന്ന സൂര്യകുമാർ യാദവിനെ വണങ്ങികൊണ്ടാണ് വിരാട് കോഹ്ലി അഭിനന്ദിച്ചത്.

വീഡിയോ ;

അവസാന അഞ്ചോവറുകളിൽ മാത്രം 78 റൺസാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് ഇന്ത്യ നേടി.

( Picture Source : Twitter )