Skip to content

ആദ്യ ഏകദിനത്തിൽ ന്യൂസിലാൻഡിന് വിജയം

മുംബൈ : ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിൽ ‘ ന്യൂസിലാൻഡിന് 6 വിക്കറ്റ് വിജയം.ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ 121 (126) മികവിൽ 280 റൺസെടുത്തു . മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡ് 49 ഓവറിൽ ലക്ഷ്യo കണ്ടു . ന്യൂസിലൻഡിന് വേണ്ടി വിക്കറ്റ് കീപ്പർ Tom Latham സെഞ്ചുറി നേടി . 95 റൺസ് നേടിയ റോസ് ടെയ്ലറും ടോം ലതാമുമാണ് ന്യൂസിലൻഡ് വിജയം അനായാസമാക്കിയത് . നേരത്തേ 3 വിക്കറ്റ് നേടിയ സൗത്തീയുടെയും 4 വിക്കറ്റ് നേടിയ ബോൾട്ടിന്റെയും പ്രകടനമാണ് ഇന്ത്യൻ സ്കോർ 280 ൽ ഒതുക്കിയത് .