Skip to content

ബംഗ്ലാദേശിനെ വെള്ളപ്പൂശി സൗത്താഫ്രിക്ക

സൗത്താഫ്രിക്കക്കെതിരായ അവസാന ഏകദിനത്തിലും ബംഗ്ലാദേശിന് തോൽവി. 200 റൺസിനാണ് ബംഗ്ലാദേശ് തോൽവി ഏറ്റുവാങ്ങിയത് . ടോസ് നേടി. ബാറ്റിങ് തിരഞ്ഞെടുത്ത സൗത്താഫ്രിക്ക ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസിന്റെയും ഡി കോകിന്റെയും മികവിൽ 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 369 റൺസെടുത്തു. മറുപടി ബാറ്റിനിറങ്ങിയ ബംഗ്ലാദേശ് 169 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 3-0ന് സൗത്താഫ്രിക്ക സ്വന്തമാക്കി.