ഐപിഎൽ ടീമുകൾക്ക് പ്ലേയേർസിനെ നിലനിർത്താനായേക്കും

ഐപിഎൽ ടീമുകൾക്ക് അടുത്ത സീസണിലും പ്ലേയേർസിനെ നിലനിർത്താനാകുമെന്ന് റിപ്പോർട്ട്. രണ്ട് വർഷത്തെ സസ്പെൻഷന് ശേഷം തിരിച്ചെത്തുന്ന ചെന്നൈ സൂപ്പർ കിങ്സും രാജസ്ഥാൻ റോയൽസും മറ്റു ടീമുകളും താരങ്ങളെ നിലനിർത്താനുള്ള ആവശ്യം മുന്നോട്ട് വെച്ചിട്ടുണ്ട്. ഐ പി എൽ ഗവേണിങ് കൗൺസിൽ അംഗീകരിച്ചാൽ അടുത്ത സീസണിലും ടീമുകൾക്ക് 3 പ്ലേയേർസിനെ വീതം നിലനിർത്താം ഇതോടെ മുൻ താരങ്ങളായ ധോണിയും റെയ്നയും ചെന്നൈക്ക് വേണ്ടി കളിക്കും . എന്നാൽ ചില ടീമുകൾ ഈ തീരുമാനത്തെ എതിർത്ത് രംഗത്ത് വന്നിട്ടുണ്ട് . IPL Governing Body യുടെ തീരുമാനം എന്താകുമെന്ന് കണ്ട് തന്നെ അറിയാം .