Skip to content

അവന് കീഴിൽ ഇന്ത്യൻ ടീം അഗ്രസീവായിരുന്നില്ല, കോഹ്ലിയുടെ ക്യാപ്റ്റൻസിയിലെ പോരായ്മ ചൂണ്ടികാട്ടി മുൻ ഇന്ത്യൻ താരം

മുൻ ഇന്ത്യൻ ക്യാപ്റ്റൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസിയിലെ പോരായ്മ ചൂണ്ടികാട്ടി മുൻ ഇന്ത്യൻ താരവും കമൻ്റേറ്ററും കൂടിയായ ആകാശ് ചോപ്ര. നിലവിലെ ക്യാപ്റ്റനായ രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയുമായി താരതമ്യം ചെയ്തുകൊണ്ടാണ് വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസിയിലെ പോരായ്മ ആകാശ് ചോപ്ര ചൂണ്ടികാട്ടിയത്.

” വിരാട് കോഹ്ലിയുടെ വലിയ ലക്ഷ്യം എനിക്കത് ചെയ്യണം, എനിക്ക് ടീമിന് മാതൃകയാകണം എന്നതായിരുന്നു. അതുകൊണ്ട് തന്നെ ഗ്രൗണ്ടിൽ അവൻ വളരെ വളരെ അഗ്രസീവായിരുന്നു, ഒരിക്കലും പിന്നോട്ട് പോകുവാൻ അവൻ ആഗ്രഹിച്ചിരുന്നില്ല. പക്ഷേ കോഹ്ലിയുടെ കീഴിൽ ഇന്ത്യൻ ടീം അത്ര ആക്രമണാത്സുകത കാണിച്ചിട്ടില്ല. “

” അത് വളരെ രസകരമായ കാര്യം തന്നെയാണ്. അവൻ വളരെ അഗ്രസീവായിരുന്നു, പക്ഷേ ടീം അഗ്രസീവായിരുന്നില്ല. അതിന് പിന്നിൽ പല കാരണങ്ങളും ഉണ്ടായേക്കാം. അവൻ അതിനെ കുറിച്ച് തുറന്നുപറയുകയും ചെയ്തു, അതിന് ശേഷം ഒരു മത്സരത്തിൽ പുജാര രണ്ട് തവണ റണ്ണൗട്ടാവുകയും ചെയ്തു. അതുകൊണ്ട് തന്നെ കോഹ്ലിയുടെ വാക്കുകൾ അവർക്ക് വ്യക്തമായില്ലെന്ന് ഉറപ്പാണ്. ” ആകാശ് ചോപ്ര പറഞ്ഞു.

” രോഹിത് ശർമ്മ വളരെ രസകരമായ കഥാപാത്രമാണ്. ഗ്രൗണ്ടിൽ അവനൊരിക്കലും അഗ്രസീവായി കാണാറില്ല. പക്ഷേ അവന് കീഴിൽ ടീം വളരെ ആക്രമിച്ച് കളിക്കുന്നു. വളരെ സ്വാതന്ത്ര്യത്തോടെയാണ് അവർ കളിക്കുന്നത്. അവൻ അവർക്ക് ആത്മവിശ്വാസം നൽകുന്നു. ഒരു തത്വശാസ്ത്രം അവർ ഉണ്ടാക്കിയെടുത്തു. ഇപ്പോൾ അതിന് അനുസൃതമായാണ് അവർ കളിക്കുന്നത്. അവർ കളിക്കാർക്ക് ഉറച്ച പിന്തുണ നൽകുന്നു. അവർ ടീമിൽ നിന്നും പുറത്താകില്ലെന്ന് ഉറപ്പുവരുത്തുന്നു. ” ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.