Skip to content

ഇന്ത്യൻ ടീമിന് ഐസിസിയുടെ സന്തോഷ വാർത്ത 

ഐസിസി ടെസ്റ്റ് ചാംപ്യൻഷിപ്പ്  മേസ് മൂന്നാം ടി20 മത്സരത്തിന് ശേഷം വിരാട് കോഹ്ലിക്ക് നൽകുമെന്ന് ഐസിസി അറിയിച്ചു . സൗത്താഫ്രിക്കക്ക് എതിരായ അവസാന ടെസ്റ്റ് മത്സരം വിജയിച്ചാണ് ഇന്ത്യ മേസ് നിലനിർത്തിയത് . നിലവിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് 121 പോയിന്റ് ആണ് ഉള്ളത് . $1 മില്യൺ ഡോളർ ഇന്ത്യക്ക് സമ്മാനമായി ലഭിക്കും . 

115 പോയിന്റ് ഉള്ള സൗത്താഫ്രിക്കക്ക് രണ്ടാം സ്ഥാനം നിലനിർത്തണമെങ്കിൽ ഓസ്‌ട്രേലിയക്ക് എതിരായ ടെസ്റ്റ് സീരീസിൽ ഒരു മത്സരം എങ്കിലും വിജയിച്ചാൽ മതി . എന്നാൽ ഓസ്‌ട്രേലിയക്ക് രണ്ടാമതെത്തണമെങ്കിൽ സൗത്താഫ്രിക്കയെ 3-0 നോ 4-0 നോ പരാജയപ്പെടുത്തണം . $500000 ആണ് രണ്ടാം സ്ഥാനത്തുള്ള ടീമിന് ലഭിക്കുക .

നിലവിൽ നാലാം സ്ഥാനത്തുള്ള ന്യൂസിലാന്റിന് $100000 നേടണമെങ്കിൽ ഇംഗ്ലണ്ടിന് നടക്കുന്ന രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ഒന്നിൽ സമനില നേടണം .