Skip to content

നിർണായക മാറ്റവുമായി ഇന്ത്യ, സിംബാബ്‌വെയ്ക്കെതിരെ ടീമിനെ കെ എൽ രാഹുൽ നയിക്കും, ധവാനെ മാറ്റി

ഈ മാസം സിംബാബ്‌വെയ്ക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിർണായക മാറ്റവുമായി ഇന്ത്യ. ശിഖാർ ധവാനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും മാറ്റിയ ബിസിസിഐ കെ എൽ രാഹുലിനെ ക്യാപ്റ്റനായി നിയമിച്ചു. ഫിറ്റ്നസ് ടെസ്റ്റിൽ വിജയിച്ചതിനെ തുടർന്നാണ് ഏകദിന പരമ്പരയിൽ കളിക്കാനുള്ള ഗ്രീൻ സിഗ്നൽ കെ എൽ രാഹുലിന് ലഭിച്ചത്. ഇതോടെയാണ് ധവാനെ ക്യാപ്റ്റൻ സ്ഥനത്തുനിന്നും ഇന്ത്യ മാറ്റിയത്.

നേരത്തെ വിൻഡീസിനെതിരായ ടി20 പരമ്പരയിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും കോവിഡ് പോസിറ്റീവായതിനെ തുടർന്ന് കെ എൽ രാഹുലിന് പര്യടനം മുഴുവനായും നഷ്ടപെട്ടിരുന്നു. ഐ പി എല്ലിന് ശേഷം പരിക്കിനെ തുടർന്ന് ഇന്ത്യയ്ക്ക് വേണ്ടി ഒരു മത്സരത്തിൽ പോലും കളിക്കുവാൻ കെ എൽ രാഹുലിന് സാധിച്ചിരുന്നില്ല. സൗത്താഫ്രിക്കയ്ക്കെതിരായ ഹോം സിരീസും താരത്തിന് നഷ്ടപെട്ടിരുന്നു.

ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിൻ്റെ വൈസ് ക്യാപ്റ്റൻ കൂടിയാണ് കെ എൽ രാഹുലിന്. ഏഷ്യാ കപ്പിന് മുൻപായി നടക്കുന്ന ഈ പരമ്പരയിൽ കളിച്ചുകൊണ്ട് മാച്ച് ഫിറ്റ്നസ് നേടിയെടുക്കുവാനാണ് താരത്തെ ബിസിസിഐ ടീമിൽ ഉൾപെടുത്തിയിരിക്കുന്നത്. ഏഷ്യ കപ്പിൻ്റെ ടീമിലുള്ളവരിൽ കെ എൽ രാഹുൽ മാത്രമാണ് സിംബാബ്‌വെയ്ക്കെതിരെ കളിക്കുന്നത്. ഈ മാസം 18 നാണ് മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പര ആരംഭിക്കുന്നത്.

സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീം

കെ എൽ രാഹുൽ (c) ശിഖർ ധവാൻ (vc), റുതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ്, അക്സർ പട്ടേൽ , അവേഷ് ഖാൻ, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹർ.