Skip to content

ഐസിസി ടി20 റാങ്കിങ്ങിൽ കോഹ്ലിക്ക് നഷ്ട്ടം

ഐസിസി ടി20 റാങ്കിങ്ങിൽ കോഹ്ലി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു .സൗത്താഫ്രിക്കക്കാക്കെതിരായ മോശം പ്രകടനമാണ് കോഹ്ലിക്ക് വിനയായത് . ആദ്യ മത്സരത്തിൽ 26 റൺസും രണ്ടാം മത്സരത്തിൽ റൺ ഒന്നുമെടുക്കാതെയാണ് കോഹ്ലി മടങ്ങിയത് . 

നിലവിൽ 786 പോയിന്റുമായി പാകിസ്ഥാൻ ബാറ്റ്സ്മാൻ ബാബർ അസം ആണ് ഒന്നാമത് . 784 പോയിന്റ് നേടിയ ആരോൺ ഫിഞ്ച് രണ്ടാമതും 776 പോയിന്റോടെ കോഹ്ലി മൂന്നാം സ്ഥാനത്തും ആണ് . 773 പോയിന്റ് നേടിയ കോളിൻ മൺറോയാണ് നാലാമത് . 

ന്യൂസിലാൻഡിലെ മികച്ച പ്രകടനമാണ് ബാബർ അസമിനെ ഒന്നാമതെത്തിച്ചത് . 

ബൗളർമാരുടെ റാങ്കിങ്ങിൽ ന്യൂസിലാൻഡ് ബൗളർ മിച്ചൽ സാന്റ്നർ ആണ് ഒന്നാമത് .