Skip to content

പരമ്പര വിജയത്തിനായി സൗത്താഫ്രിക്കയും ഇന്ത്യയും 

സൗത്താഫ്രിക്കക്കെതിരായ അവസാന ടി20 മത്സരം നാളെ Cape ടൗണിൽ നടക്കും . രണ്ടാം മത്സരത്തിൽ വിജയിച്ച് സൗത്താഫ്രിക്ക ശക്തമായി തിരിച്ചു വന്നതോടെ പരമ്പര വിജയികളെ തീരുമാനിക്കുന്ന മൂന്നാം മത്സരം ആവേശം നിറഞ്ഞതാകും . 

പര്യടനത്തിൽ ഉടനീളം മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ച്ച വെച്ചത് . ടെസ്റ്റ് പരമ്പര 2-1 ന് പരാജയപെട്ടപ്പോൾ ഏകദിന പരമ്പര ഇന്ത്യ 5-1 ന് സ്വന്തമാക്കി  . 

ആദ്യ ടി20 യിൽ ആദ്യം ബാറ്റ് ചെയ്ത് 203 /5 എന്ന മികച്ച സ്കോർ നേടി ആതിഥേയരെ 178/9 എന്ന സ്കോറിൽ ചുരുക്കി വിജയം നേടി. ഭുവനേശ്വർ കുമാറിന്റെ 5 വിക്കറ്റ് പ്രകടനം ആണ് ഇന്ത്യക്ക്  തുണയായത് . 

രണ്ടാം ടി20 യിൽ സൗത്താഫ്രിക്ക വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ക്ലാസെന്റെയും ക്യാപ്റ്റൻ jp ഡുമിനിയുടെയും മികവിൽ 188/4 എന്ന ഇന്ത്യൻ സ്കോർ 6 വിക്കറ്റും 8 പന്തും ശേഷിക്കെ മറികടന്നു . 

രണ്ടാം ടി20 യിലെ ധോണിയുടെയും  മനീഷ് പാണ്ഡെയുടെയും പ്രകടനം ഇന്ത്യൻ നിരയിൽ ആൽമവിശ്വാസം കൂട്ടിയിട്ടുണ്ട് . 

ഏകദിന പരമ്പരയിൽ തകർപ്പൻ ഫോമിൽ കളിച്ച ക്യാപ്റ്റൻ വിരാട് കോഹ്ലി ഇതുവരെയും ടി20 യിൽ ഫോമിലേക്ക് ഉയർന്നിട്ടില്ല . രോഹിത് ശർമയുടെ മോശം പ്രകടനവും ഇന്ത്യയെ അലട്ടുന്നു . 

മറുഭാഗത്ത് രണ്ടാം ടി20 യിൽ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് സൗത്താഫ്രിക്ക . ഡേവിഡ് മില്ലറുടെ മോശം ഫോം ആണ് സൗത്താഫ്രിക്കയെ അലട്ടുന്ന പ്രധാന പ്രശ്നം . 

എന്തായാലും നാളെ ഒരു തകർപ്പൻ മത്സരം നടക്കും എന്ന പ്രതീക്ഷയിൽ ആണ് ക്രിക്കറ്റ് ആരാധകർ . 

 Squads

South Africa: JP Duminy (capt), Farhaan Behardien, Junior Dala, Reeza Hendricks, Christiaan Jonker, Heinrich Klaasen (wk), David Miller, Chris Morris, Dane Paterson, Aaron Phangiso, Andile Phehlukwayo, Tabraiz Shamsi, JJ Smuts.

India: Virat Kohli (capt), Rohit Sharma, Jasprit Bumrah, Yuzvendra Chahal, Shikhar Dhawan, MS Dhoni (wk), Dinesh Karthik, Kuldeep Yadav, Bhuvneshwar Kumar, Manish Pandey, Hardik Pandya, Axar Patel, KL Rahul, Suresh Raina, Shardul Thakur, Jaydev Unadkat.