Skip to content

IPL ൽ ഏറ്റവും കൂടുതൽ ഫിഫ്റ്റി നേടിയ 10 ബാറ്റ്‌സ്മാന്മാർ 

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഫിഫ്റ്റി നേടിയ 10 ബാറ്റ്‌സ്മാന്മാരെ നേടാം 

10 . റോബിൻ ഉത്തപ്പ – 22


Ipl ൽ ആദ്യമായി റോബിൻ ഉത്തപ്പ കളിക്കുന്നത് മുംബൈ ഇന്ത്യൻസിന് വേണ്ടിയായിരുന്നു തുടർന്ന് ബാംഗ്ലൂരിനും കൊൽക്കത്തക്കും ഉത്തപ്പ കളിച്ചു 149 ഐപിൽ മത്സരങ്ങളിൽ നിന്നും 22 തവണ 50 ൽ കൂടുതൽ റൺസ് നേടിയ ഉത്തപ്പയാണ് പത്താം സ്ഥാനത്ത് . 

9 . എ ബി ഡിവില്ലിയേഴ്സ് – 25


ആദ്യ സീസണിൽ ഡൽഹി ഡെയർ ഡെവിൾസിന് വേണ്ടിയാണ് ഡിവില്ലിയേഴ്സ് കളിച്ചത് . തുടർന്ന് 2011 ൽ താരം ബാംഗ്ലൂരിൽ എത്തി .  Ipl ൽ 129 മത്സരങ്ങൾ കളിച്ച ഡിവില്ലിയേഴ്സ് 25 തവണ 50 ൽ കൂടുതൽ റൺസ് നേടി . 
8. അജിൻക്യ രഹാനെ – 26 


Ipl ലെ സ്ഥിരതയാർന്ന ബാറ്റ്സ്മാൻ ആണ് അജിൻക്യ രഹാനെ . ആദ്യമായി മുംബൈക്ക് വേണ്ടി കളിച്ച രഹാനെ തുടർന്ന് രാജസ്ഥാൻ റോയൽസിനും  പുനെക്കും വേണ്ടിയും രഹാനെ കളിച്ചു . 111 മത്സരങ്ങളിൽ നിന്നും 26 ഫിഫ്റ്റി രഹാനെ നേടി .

7. ക്രിസ് ഗെയ്ൽ -26 


ആദ്യ സീസണിൽ കൊൽക്കത്തയ്ക്ക് വേണ്ടിയാണ് ഗെയ്ൽ കളിച്ചത് തുടർന്ന് ബാംഗ്ലൂരിൽ എത്തിയ താരം ടീമിലെ നിർണായക സാന്നിധ്യം ആയി മാറി . 101 മത്സരങ്ങളിൽ നിന്നും 26 ഫിഫ്റ്റി ഗെയ്ൽ നേടി . 

6. ശിഖാർ ധവാൻ – 28


127 ഐപിൽ മത്സരങ്ങൾ കളിച്ച ശിഖാർ ധവാൻ 28 മത്സരങ്ങളിൽ 50 ൽ കൂടുതൽ റൺസ് നേടി . 

5. സുരേഷ് റെയ്‌ന – 32


Ipl ലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരുടെ ലിസ്റ്റ് എടുത്താൽ അതിൽ മുൻപന്തിയിൽ തന്നെ ഉണ്ടാകും സുരേഷ് റെയ്‌ന ആദ്യ 8 സീസണുകളിൽ ചെന്നൈക്ക് വേണ്ടി കളിച്ച റെയ്ന തുടർന്ന് രണ്ട് സീസണുകളിൽ ഗുജറാത്ത് ലയൺസിനെ നയിച്ചു . 161 മത്സരങ്ങളിൽ  32 തവണ റെയ്ന 50 ൽ കൂടുതൽ സ്കോർ ചെയ്തു .

4. രോഹിത് ശർമ – 33


Ipl ലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളാണ് രോഹിത് ശർമ 3 തവണ മുംബൈക്ക് ഐപിൽ കിരീടം രോഹിത് ശർമ നേടി കൊടുത്തു . 159 ഐപിൽ മത്സരങ്ങൾ കളിച്ച രോഹിത് ശർമ 33 മത്സരങ്ങളിൽ 50 ൽ കൂടുതൽ റൺസ് നേടി .

3. വിരാട് കോഹ്ലി – 34


Ipl ൽ ഇതുവരെയും ലേലത്തിൽ ഉൾപെടാത്ത താരമാണ് വിരാട് കോഹ്ലി. 149 ഐപിൽ മത്സരങ്ങൾ കളിച്ച കോഹ്ലി 34 മത്സരങ്ങളിൽ 50 ൽ കൂടുതൽ റൺസ് നേടി . ഒരു സീസണിൽ 4 സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്സ്മാൻ കൂടിയാണ് കോഹ്ലി . 

2. ഗൗതം ഗംഭീർ – 35 


IPL ൽ ഏറ്റവും കൂടുതൽ ഫിഫ്റ്റി നേടിയ രണ്ടാമത്തെ ബാറ്റ്സ്മാൻ ഗൗതം ഗംഭീർ ആണ് . ആദ്യ മൂന്ന് സീസണിൽ ഡൽഹിക്ക് വേണ്ടി കളിച്ച ഗംഭീർ 2011 ൽ കൊൽക്കത്തയിൽ എത്തി . 2012 ലും 2014 ലും കൊൽക്കത്തയുടെ കിരീട നേട്ടത്തിൽ പ്രധാന പങ്ക് വഹിച്ചത് ഗംഭീറിന്റെ നായക മികവും ബാറ്റിങ്ങും ആയിരുന്നു  . 148 മത്സരങ്ങളിൽ 35 ഫിഫ്റ്റി ഗംഭീർ നേടി .

1.ഡേവിഡ് വാർണർ – 39 


Ipl ൽ ഏറ്റവും കൂടുതൽ ഫിഫ്റ്റി നേടിയ ബാറ്റ്സ്മാൻ ഡേവിഡ് വാർണർ ആണ് . 2009 ൽ ഡൽഹിക്ക് വേണ്ടി IPL അരങ്ങേറ്റം കുറിച്ച ഈ ഓസ്‌ട്രേലിയൻ താരം തുടർന്ന് സൺ റൈസേഴ്‌സിൽ എത്തുകയും 2016 ൽ കിരീടം നേടി കൊടുക്കുകയും ചെയ്തു . 114 മത്സരങ്ങളിൽ 39 തവണ വാർണർ 50 ൽ കൂടുതൽ റൺസ് നേടി .