Skip to content

ആ മോശം റെക്കോർഡ് ഇനി രോഹിത് ശർമയ്ക്ക് സ്വന്തം

നിലവിൽ ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരിൽ ഒരാളാണ് രോഹിത് ശർമ. 3 ഇരട്ട സെഞ്ചുറിയും ടി20 യിൽ ഏറ്റവും വേഗതയേറിയ സെഞ്ചുറി എന്നീ നിരവധി റെക്കോർഡുകൾ രോഹിത് ശർമ നേടിയിട്ടുണ്ട് . 

ഇന്ത്യയിൽ മികച്ച ഫോമിൽ കളിച്ച രോഹിത് ശർമയ്ക്ക് സൗത്താഫ്രിക്കൻ പര്യടനത്തിൽ മോശം പ്രകടനം ആണ് കാഴ്ച്ച വെക്കുന്നത് . പോർട്ട് എലിസബത്തിൽ സെഞ്ചുറി നേടി ഇന്ത്യക്ക് ഏകദിന പരമ്പര നേടി കൊടുത്തുവെങ്കിലും ആ മത്സരം ഒഴിച്ചു നിർത്തിയാൽ രോഹിതിന്റെ പ്രകടനം മോശമായിരുന്നു . 

രണ്ടാം ടി20 യിൽ ജൂനിയർ ഡാലയുടെ ആദ്യ പന്തിൽ തന്നെ പുറത്തായ രോഹിത് ഒരു മോശം റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് . രണ്ടാം ടി20 യിൽ പൂജ്യത്തിന് മടങ്ങിയതോടെ അന്തരാഷ്ട്ര ടി20 യിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്തായ ഇന്ത്യൻ ബാറ്റ്സ്മാൻ എന്ന റെക്കോർഡ് രോഹിത് സ്വന്തമാക്കി . 

നിലവിൽ 4 തവണ രോഹിത് ടി20യിൽ ഡക്ക് ആയി . ആശിഷ് നെഹ്റ യൂസഫ് പത്താൻ എന്നിവരാണ് രോഹിത് ശർമയ്ക്ക് പിന്നിലുള്ളവർ   ഇരുവരും 3 തവണ ഡക്ക് ആയിട്ടുണ്ട് . 

അടുത്ത മത്സരത്തിൽ രോഹിത് ശർമ ഫോം വീണ്ടുടെടുത്ത് മികച്ച പ്രകടനം നടത്തും എന്ന പ്രതീക്ഷയിൽ ആണ് ഇന്ത്യൻ ആരാധകരും രോഹിത് ആരാധകരും .