Skip to content

ഫൈനൽ വിജയത്തോടെ ഓസ്‌ട്രേലിയ സ്വന്തമാക്കിയ റെക്കോർഡുകൾ 

ത്രിരാഷ്ട്ര ടി20 ടൂർണമെന്റ് ഫൈനലിൽ ന്യൂസിലാൻഡിനെ തകർത്ത് ഓസ്‌ട്രേലിയ ചാമ്പ്യന്മാർ . മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ ഡക്ക് വർത്ത് ലൂയിസ് നിയമ പ്രകാരം 19 റൺസിനാണ് ഓസ്‌ട്രേലിയ വിജയിച്ചത് . ന്യൂസിലാന്റിന്റെ മൂന്ന് വിക്കറ്റുകൾ പിഴുതെറിഞ്ഞ അഗർ ആണ് കളിയിലെ കേമൻ . ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം പുറത്തെടുത്ത ഗ്ലെൻ മാക്‌സ്‌വെൽ ആണ് മാൻ ഓഫ് ദി സീരീസ് . 

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് നേടി . തുടക്കത്തിൽ ഗുപ്ടിലും മൺറോയും തകർത്തടിച്ചുവെങ്കിലും ഇരുവരും പുറത്തായതോടെ ന്യൂസിലാൻഡ് സ്കോർ മന്ദഗതിയിലായി . തുടർന്ന് ക്രീസിൽ എത്തിയ മറ്റു ബാറ്റ്‌സ്മാന്മാർ നിരാശപെടുത്തിയപ്പോൾ 38 പന്തിൽ നിന്നും പുറത്താകാതെ 43 റൺസ് നേടിയ റോസ് ടെയ്ലറുടെ പ്രകടനമാണ് സ്കോർ 150 കടത്തിയത് . 

ഓസ്‌ട്രേലിയക്ക് വേണ്ടി അഗർ 3 വിക്കറ്റും റിച്ചാർഡ്സൺ ടൈ എന്നിവർ രണ്ടു വിക്കറ്റ് വീതവും സ്റ്റോയ്‌നിസ് സ്റ്റാൻലേക് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി . 

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയക്ക് മികച്ച തുടക്കമാണ് വാർണറും ഷോർട്ടും നൽകിയത് . ഷോർട്ട് 30 പന്തിൽ 50 റൺസും വാർണർ 25 ഉം റൺസ് നേടി പുറത്തായി . 14 .4 121-3 എന്ന നിലയിൽ മഴ മത്സരം തടസ്സപ്പെടുത്തിയതോടെ DLS  നിയമ പ്രകാരം ഓസ്‌ട്രേലിയ വിജയം സ്വന്തമാക്കി . 

മത്സരത്തോടെ പിറന്ന റെക്കോർഡുകൾ 

  1. ഇതാദ്യമായാണ് ഓസ്‌ട്രേലിയ ഒന്നിൽ കൂടുതൽ ടീമുകൾ പങ്കെടുത്ത ടി20 പരമ്പര നേടുന്നത് . 
  2. ഈ പരമ്പരയിൽ കളിച്ച അഞ്ചിൽ അഞ്ച് മത്സരങ്ങളും ഓസ്‌ട്രേലിയ ജയിച്ചു ഇതോടെ ഒരു ടി20 പരമ്പരയിൽ എല്ലാ മത്സരങ്ങളും ജയിച്ച ടീം എന്ന റെക്കോർഡിൽ ഇന്ത്യക്കും അയർലണ്ടിനും ഒപ്പം ഓസ്‌ട്രേലിയ എത്തി 
  3. തുടർച്ചയായ 6 ടി20 മത്സരങ്ങൾ ഓസ്ട്രേലിയ തുടർച്ചയായി ജയിച്ചു ഇത് രണ്ടാം തവണയാണ് ഓസ്‌ട്രേലിയ 6 ടി20 മത്സരങ്ങൾ തുടർച്ചായി ജയിക്കുന്നത് 
  4. വാർണർ നയിച്ച ഒമ്പതിൽ എട്ട് ടി20 മത്സരവും ഓസ്‌ട്രേലിയ ജയിച്ചു . 5 ൽ കൂടുതൽ ടി20 മത്സരങ്ങൾ ക്യാപ്റ്റൻമാരിൽ ഏറ്റവും കൂടുതൽ വിജയ ശതമാനം എന്ന റെക്കോർഡ് വാർണർ സ്വന്തമാക്കി. 
  5. ഇത് 13 ആം തവണയാണ് ന്യൂസിലാൻഡ് ഫൈനലിൽ ഓസ്‌ട്രേലിയയോട് തോൽക്കുന്നത് . 14 തവണ കളിച്ചതിൽ ഒരേയൊരു തവണ മാത്രമാണ് അവർക്ക് ഓസ്‌ട്രേലിയക്ക് എതിരെ ജയിക്കാനായത് .
  6. 28 പന്തിൽ നിന്നാണ് ഷോർട്ട് ഇന്ന് ഫിഫ്റ്റി നേടിയത് ഒരു ടി20 ഫൈനലിലെ ഏറ്റവും വേഗതയേറിയ ഫിഫ്റ്റി ആണിത് . 2014 ടി20 ലോകകപ്പ് ഫൈനലിൽ 33 പന്തിൽ നിന്നും ഫിഫ്റ്റി നേടി സംഗക്കാര നേടിയ റെക്കോർഡ് ആണ് ഷോർട്ട് മറികടന്നത് .