Skip to content

വിക്കറ്റ് കീപ്പിങ്ങിൽ മറ്റൊരു നേട്ടവുമായി സ്വന്തമാക്കി ധോണി

വിക്കറ്റ് കീപ്പിങ്ങിൽ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിക്ക് മറ്റൊരു പൊൻതൂവൽ കൂടി . സൗത്താഫ്രിക്കക്ക് എതിരായ ആദ്യ t20 മത്സരത്തിൽ സൗത്താഫ്രിക്കൻ ഓപ്പണർ ഹെൻഡ്രിക്‌സിന്റെ ക്യാച്ച് കൂടെ നേടിയതോടെ സംഗക്കാരായെ മറികടന്ന് ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ക്യാച്ച് നേടുന്ന വിക്കറ്റ് കീപ്പർ എന്ന റെക്കോര്ഡ് ധോണി സ്വന്തമാക്കി . 254 മത്സരങ്ങളിൽ നിന്നും 133 ക്യാച്ചുകൾ ആണ് സംഗക്കാര തന്റെ ടി20 കരിയറിൽ നേടിയിട്ടുള്ളത് . 

227 മത്സരങ്ങളിൽ നിന്നും 123 ക്യാച്ചുകൾ നേടിയ ദിനേശ് കാർത്തിക്ക് മൂന്നാമതും പാക് വിക്കറ്റ് കീപ്പർ കമ്രാൻ അക്മൽ 115 ക്യാച്ചുകളുമായി നാലാമതും വെസ്റ്റിൻഡീസ് വിക്കറ്റ് കീപ്പർ ദിനേശ് റാംദിൻ 108 ക്യാച്ചുകളുമായി അഞ്ചാം സ്ഥാനത്തും ആണ് . 

അന്താരാഷ്ട്ര ടി20 യിൽ 77 പുറത്താകലുമായി ഒന്നാം സ്ഥാനത്താണ് ധോണി ഇതുവരെ 48 ക്യാച്ചുകളും 29 സ്റ്റപിങ്ങും ധോണി അന്താരാഷ്ട്ര ടി20യിൽ നേടി . 

സൗത്താഫ്രിക്കക്കെതിരെ നടന്ന അവസാന ഏകദിനത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 600 ക്യാച്ചുകൾ നേടിയിരുന്നു  . ആദം ഗിൽക്രിസ്റ്റിനും മാർക്ക് ബൗച്ചറിനും ശേഷം 600 ക്യാച്ചുകൾ എന്ന റെക്കോർഡ് ധോണി സ്വന്തമാക്കിയിരുന്നു .