Skip to content

T20 യിലും സൗത്താഫ്രിക്കക്ക് രക്ഷയില്ല ഇന്ത്യക്ക് തകർപ്പൻ വിജയം 

സൗത്താഫ്രിക്കക്കെതിരായ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ വിജയം 28 റൺസിനാണ് ഇന്ത്യ വിജയം നേടിയത് . 204 റൺസിന്റെ കൂറ്റൻ വിജയ ലക്ഷ്യവുമായി ഇറങ്ങിയ സൗത്താഫ്രിക്ക ഭുവനേശ്വർ കുമാറിന്റെ തകർപ്പൻ ബൗളിങ്ങിൽ തകർന്നടിഞ്ഞു . T20 യിലെ തന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം ഭുവി സ്വന്തമാക്കി . 

ടോസ് നഷ്ട്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ 203 റൺസ് നേടി . സൗത്താഫ്രിക്കക്കെതിരായ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ടി20 സ്കോർ കൂടിയായിരുന്നു ഇത് .

39 പന്തിൽ 72 റൺസ് നേടിയ ശിഖർ ധവാൻ ആണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത് . കോഹ്ലി 20 പന്തിൽ 26 റൺസും രോഹിത് ശർമ 9 പന്തിൽ 21 റൺസും നേടി . 

മറുപടി ബാറ്റിങ്ങിൽ സൗത്താഫ്രിക്കക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് എടുക്കാനെ സാധിച്ചുള്ളൂ . സൗത്താഫ്രിക്കക്ക് വേണ്ടി ഹെൻഡ്രിക്‌സ് 50 പന്തിൽ 70 റൺസ് നേടി പൊരുതി. ബെഹ്‌റുദ്ധീൻ 27 പന്തിൽ 39 റൺസ് നേടി . 

ഭുവനേശ്വർ കുമാർ 4 ഓവറിൽ 24 റൺസ് മാത്രം വിട്ടു കൊടുത്ത് 5 വിക്കറ്റ് വീഴ്ത്തി . 

വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0 മുന്നിലെത്തി 21 ന് സെഞ്ചുറിയണിൽ ആണ് അടുത്ത മൽസരം . 

7