Skip to content

ഏകദിന ക്രിക്കറ്റിൽ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയവർ

ക്യാപ്റ്റൻ എന്ന ജോലി ടീമിന് വേണ്ടി തന്ത്രങ്ങൾ മെനയുക എന്നത് മാത്രമല്ല തന്റെ ടീമിനെ മുന്നിൽ നിന്നും നയിക്കുക എന്നതു കൂടിയാണ് . ക്രിക്കറ്റിൽ ക്യാപ്റ്റന്റെ പ്രകടനം എപ്പോഴും നിര്ണായകവുമാണ് . ക്യാപ്റ്റൻ ആയി ഏകദിന ക്രിക്കറ്റിൽ ക്യാപ്റ്റൻ ആയിരിക്കെ  ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ 5 പേരെ നമുക്ക്‌ പരിചയപ്പെടാം … 

5. സനത് ജയസൂര്യ 

117 മത്സരങ്ങളിൽ ശ്രീലങ്കയെ നയിച്ച ജയസൂര്യ 10 സെഞ്ചുറികൾ ക്യാപ്റ്റനായിരിക്കെ നേടി . 25 ഫിഫ്റ്റി ക്യാപ്റ്റൻ ആയി നേടിയ ജയസുര്യടെ ഉയർന്ന സ്കോർ 189 ആണ് . 

4. സൗരവ് ഗാംഗുലി 

147 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച ഗാംഗുലി 12 സെഞ്ചുറിയും 36 ഫിഫ്റ്റിയും ക്യാപ്റ്റൻ ആയിരിക്കെ നേടി . 144 ആണ് ക്യാപ്റ്റനായി ഗാംഗുലിയുടെ ഉയർന്ന സ്കോർ 

3. എ ബി ഡിവില്ലിയേഴ്സ് 


103 മത്സരങ്ങളിൽ നിന്നും 13 സെഞ്ചുറി ക്യാപ്റ്റൻ ആയിരിക്കെ സൗത്താഫ്രിക്കക്കായി ഡിവില്ലിയേഴ്സ് നേടി . 162 ആണ് ക്യാപ്റ്റനായി ഡിവില്ലിയേഴ്സ് നേടിയ ഏറ്റവും ഉയർന്ന സ്കോർ . 27 ഫിഫ്റ്റിയും ഡിവില്ലിയേഴ്സ് നേടി . 

2. വിരാട് കോഹ്‌ലി * 


ഇന്ത്യൻ ക്യാപ്റ്റൻ ആയി ഇതുവരെ 49 മത്സരങ്ങൾ കളിച്ച വിരാട് കോഹ്ലി 13 സെഞ്ചുറികൾ നേടി . 160 ആണ് ക്യാപ്റ്റൻ ആയി കോഹ്‌ലിയുടെ ഏറ്റവും ഉയർന്ന സ്കോർ 11 ഫിഫ്റ്റിയും കോഹ്ലി നേടി . 

1. റിക്കി പോണ്ടിങ് 

ക്യാപ്റ്റൻ ആയി ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയത് റിക്കി പോണ്ടിങ് ആണ് . 230 മത്സരങ്ങളിൽ നിന്നും 22 സെഞ്ചുറിയും 51 ഫിഫ്റ്റിയും അദ്ദേഹം നേടി .