വീണ്ടും നിരാശപെടുത്തി വിരാട് കോഹ്ലി, മൂന്നാം ടി20 യിൽ 11 റൺസ് നേടി പുറത്ത്, വീഡിയോ കാണാം

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലും മികവ് പുലർത്താനാകാതെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. രണ്ടാം മത്സരത്തിൽ ഒരു റൺ മാത്രം നേടി പുറത്തായ കോഹ്ലി ട്രെൻഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ 11 റൺസ് നേടിയാണ് പുറത്തായത്. രണ്ട് അതിമനോഹരമായ ഷോട്ടുകളിലൂടെ ബൗണ്ടറി നേടിയ ശേഷമാണ് വീണ്ടും ബൗണ്ടറി നേടാനുള്ള ശ്രമത്തിനിടെ കോഹ്ലി പുറത്തായത്.

( Picture Source : Twitter )

ഒരു റൺ മാത്രം നേടി റിഷഭ് പന്ത് പുറത്തായതോടെ ക്രീസിലെത്തിയ കോഹ്ലിയെ മൂന്നാം ഓവറിലെ നാലാം പന്തിൽ ഡേവിഡ് വില്ലിയാണ് പുറത്താക്കിയത്. അതിന് മുൻപ് നേരിട്ട രണ്ട് പന്തുകളിൽ ഫോറും സിക്സും കോഹ്ലി നേടിയിരുന്നു. കപിൽ ദേവ് അടക്കമുള്ള മുൻ താരങ്ങൾ ടി20 ടീമിലെ കോഹ്ലിയുടെ സ്ഥാനത്തെ ചോദ്യം ചെയ്ത സാഹചര്യത്തിലാണ് രണ്ടാം ഇന്നിങ്സിൽ കോഹ്ലി മികവ് പുലർത്താതെ പുറത്തായത്.

വീഡിയോ ;

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 39 പന്തിൽ 6 ഫോറും 5 സിക്സുമടക്കം 77 റൺസ് നേടിയ ഡേവിഡ് മലാൻ, 29 പന്തിൽ പുറത്താകാതെ 40 റൺസ് നേടിയ ലിയാം ലിവിങ്സ്റ്റൺ എന്നിവരുടെ മികവിലാണ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 215 റൺസ് നേടിയത്.

( Picture Source : Twitter )

ഇന്ത്യയ്ക്ക് വേണ്ടി രവി ബിഷ്‌നോയും ഹർഷൽ പട്ടേലും രണ്ട് വിക്കറ്റ് വീതം നേടി.

പരമ്പരയിലെ ആദ്യ മത്സരത്തിൽ 50 റൺസിനും രണ്ടാം മത്സരത്തിൽ 49 റൺസിനും വിജയിച്ച ഇന്ത്യ പരമ്പര ഇതിനോടകം സ്വന്തമാക്കികഴിഞ്ഞു.

( Picture Source : Twitter )