Skip to content

തനിക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച ഗ്രൗണ്ട്സ്മാനെ തള്ളിമാറ്റി ഇന്ത്യൻ ഓപ്പണർ, വിമർശനവുമായി ആരാധകർ, വീഡിയോ കാണാം

തനിക്കൊപ്പം സെൽഫിയെടുക്കാനെത്തിയ ഗ്രൗണ്ട്സ്മാനെ തള്ളിമാറ്റി ഇന്ത്യൻ ഓപ്പണർ റിതുരാജ് ഗയ്ക്ക്വാദ്. സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിനിടെയാണ് സംഭവം അരങ്ങേറിയത്.

മഴമൂലം കളി ആരംഭിക്കാൻ വൈകിയതിനാൽ ഡഗൗട്ടിൽ ഇരിക്കെയാണ് ഗയ്ക്ക്വാദിനൊപ്പം സെൽഫിയെടുക്കാൻ ഗ്രൗണ്ട് സ്റ്റാഫുകളിൽ ഒരാൾ എത്തിയത്. ഗയ്ക്ക്വാദിന് അരികിൽ ഇരുന്നുകൊണ്ടാണ് ഇയാൾ സെൽഫിയ്ക്ക് ശ്രമിച്ചത്. സെൽഫിയ്ക്ക് പോസ് ചെയ്യാൻ മടിച്ച ഗയ്ക്ക്വാദ് ഗ്രൗണ്ട്സ്മാനെ തള്ളിമാറ്റുകയും ചെയ്തു. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഗയ്ക്ക്വാദിനെ പിന്തുണച്ചും വിമർശിച്ചും ആരാധകർ രംഗത്തെത്തിയിരിക്കുകയാണ്.

വീഡിയോ ;

ഗ്രൗണ്ട്സ്മാനെ തള്ളി മാറ്റാതെ തന്നെ എതിർപ്പ് പ്രകടിപ്പിക്കാമായിരുന്നുവെന്ന് ചില ആരാധകർ അഭിപ്രായപെട്ടപ്പോൾ തെറ്റ് ഗ്രൗണ്ട്സ്മാൻ്റെ ഭാഗത്താണെന്നും ഐസിസി നിയമപ്രകാരം കളി നടക്കുമ്പോൾ ഗ്രൗണ്ട് സ്റ്റാഫ് അടക്കമുള്ളവർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത്തെറ്റാണെന്നും മറ്റൊരു കൂട്ടർ അഭിപ്രായപെട്ടു.

മഴമാറി കളി തുടങ്ങിയെങ്കിലും നിരാശപെടുത്തുന്ന പ്രകടനമാണ് ഗയ്ക്ക്വാദ് കാഴ്ച്ചവെച്ചത്. 12 പന്തിൽ 10 റൺസ് മാത്രം നേടി താരം പുറത്താവുകയായിരുന്നു. പരമ്പരയിലും മോശം പ്രകടനമാണ് താരം പുറത്തെടുത്തത്. അഞ്ച് മത്സരങ്ങളിൽ നിന്നും 19.20 ശരാശരിയിൽ 96 റൺസ് മാത്രമാണ് താരം നേടിയത്.