Skip to content

ലോകകപ്പ് വേണമെങ്കിൽ അവനെ ടീമിൽ ഉൾപെടുത്തൂ, ഇന്ത്യയോട് മുൻ സൗത്താഫ്രിക്കൻ താരം

ഐസിസി ലോകകപ്പ് വിജയിക്കണമെങ്കിൽ ടീമിൽ ഉൾപ്പെടുത്തേണ്ടത് മികച്ച ഫോമിലുള്ള താരത്തെയാണ് മുൻ സൗത്താഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയ്ൻ. ലോകകപ്പ് പന്തിനെയാണോ ദിനേശ് കാർത്തിക്കിനെയാണോ ഇന്ത്യ പ്ലേയിങ് ഇലവനിൽ ഉൾപെടുത്തേണ്ടതെന്ന ചോദ്യത്തിന് മറുപടി പറയവെയാണ് ദിനേശ് കാർത്തിക്കിനെ പിന്തുണച്ചുകൊണ്ട് സ്റ്റെയ്ൻ മറുപടി നൽകിയത്.

സൗത്താഫ്രിക്കയ്ക്കെതിരായ പരമ്പരയോടെ ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയ ഡി കെ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. പരമ്പരയിൽ നാല് മത്സരങ്ങളിൽ നിന്നും 150 ന് മുകളിൽ 92 റൺസ് ഡി കെ നേടി. ഡെത്ത് ഓവറുകളിൽ 180 ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ 84 റൺസ് ഡി കെയുടെ ബാറ്റിൽ നിന്നും പിറന്നു. മറുഭാഗത്ത് നാല് മത്സരങ്ങളിലും അവസരം ലഭിച്ച ടീമിൻ്റെ ക്യാപ്റ്റൻ കൂടിയായ പന്തിന് 57 റൺസ് നേടുവാനെ സാധിച്ചിട്ടുള്ളൂ.

” ഈ പരമ്പരയിൽ പന്തിന് ഇപ്പോൾ നാല് അവസരങ്ങൾ ലഭിച്ചു. പക്ഷേ അവൻ ഒരു വട്ടം ചെയ്ത തെറ്റ് വീണ്ടും ആവർത്തിക്കുകയാണ്. നല്ല കളിക്കാർ അവരുടെ തെറ്റുകളിൽ നിന്നും പഠിക്കുമെന്ന് പറയുന്നു. പക്ഷേ അവൻ അതിന് ശ്രമിച്ചില്ല. ”

” മറുഭാഗത്ത് ഡി കെ തൻ്റെ ക്ലാസ് എന്താണെന്ന് ഓരോ മത്സരത്തിലും കാണിക്കുന്നു. ലോകകപ്പ് വിജയിക്കണമെങ്കിൽ ഫോമിൽ ഉള്ള കളിക്കാരനെ ടീമിൽ ഉൾപ്പെടുത്തണം. അവനായിരിക്കും നിങ്ങൾക്ക് ലോകകപ്പ് നേടിതരിക. അവൻ പർപ്പിൾ പാച്ചിലാണെങ്കിൽ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണെങ്കിൽ അവനെയാണ് നിങ്ങൾ ടീമിൽ ഉൾപ്പെടുത്തേണ്ടത്. ദിനേശ് കാർത്തിക് ഇപ്പോൾ മികച്ച ഫോമിലാണ് അവനത് തുടർന്നാൽ ഇന്ത്യ ലോകകപ്പിനായി തിരിക്കുമ്പോൾ വിമാനത്തിൽ ആദ്യം എഴുതുന്ന പേരുകളിലൊന്ന് ദിനേശ് കാർത്തിക് എന്നായിരിക്കും. ” ഡെയ്ൽ സ്റ്റെയ്ൻ പറഞ്ഞു.

” ഡി കെ ഇപ്പോൾ അസമാന്യ ഫോമിലാണ്. അവൻ കൂടുതൽ മെച്ചപ്പെട്ടുവരുന്നതായി എനിക്ക് തോന്നുന്നു. വിക്കറ്റ് കീപ്പർ കൂടിയായതിനാൽ കളി കൂടുതൽ വായിച്ചെടുക്കാൻ അവന് സാധിക്കുന്നു. ബൗളർമാർ എന്താണ് ചെയ്യാൻ പോകുന്നതെന്ന് അവനറിയാം. കൂടാതെ തൻ്റെ കഴിവിനെ അവൻ പിന്തുണയ്ക്കുകയും ചെയ്യുന്നു. ” സ്റ്റെയ്ൻ കൂട്ടിച്ചേർത്തു.