Skip to content

ക്യാൻസറിനെതിരെ പൊരുതി ക്രിക്കറ്റ് ലോകത്തേക്ക് മടങ്ങി വന്നവർ

ക്യാൻസർ എന്ന മാരക രോഗത്തെ പൊരുതി തോൽപ്പിച്ച് ക്രിക്കറ്റ് ലോകത്തേക്ക് മടങ്ങി വന്നവർ 
5 . ആഷ്ലി നോഫ്‌ളെ 

ആഷസ് സീരീസിലേക്കുള്ള ഓസ്ട്രേലിയൻ ടീമിൽ എത്തുമെന്ന് പ്രതീക്ഷിചിരിക്കുമ്പോൾ ആണ് ആഷ്ലിക്ക് ഹിപ്പിൽ പരിക്ക് എൽക്കുന്നത് . എന്നാൽ ആ പരിക്ക് രക്ഷിച്ചത് അദ്ദേഹത്തിന്റെ ജീവൻ ആയിരുന്നു . പരിക്കിനെ തുടർന്നുള്ള പരിശോധനയിൽ സ്കിൻ ക്യാൻസർ ആണെന്ന് കണ്ടെത്തി . രോഗത്തിൽ നിന്നും മുക്തനായ അദ്ദേഹം ഓസ്ട്രേലിയൻ ടീമിൽ എത്തിയില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ചു .
4. Dave callaghan 

1991 ൽ ആണ് ഡേവിന് ടെസ്റ്റികുലർ ക്യാൻസർ ആണെന്ന് തെളിയുന്നത് . തുടർന്ന് അദ്ദേഹത്തിന് 1992 ലെ വേൾഡ് കപ്പ് നഷ്ട്ടമായി . രോഗത്തിൽ നിന്നും മുക്തനായ ശേഷം തിരിച്ചെത്തിയ ആദ്യ മത്സരത്തിൽ തന്നെ 143 പന്തിൽ നിന്നും 169 റൺസ് എടുത്ത് സൗത്ത് ആഫിക്കയെ വിജയത്തിൽ എത്തിച്ചു .
3 . മാത്യു വേഡ് 

തന്റെ 16 ആം വയസ്സിൽ ആണ് വേഡിന് ടെസ്റ്റികുലർ ക്യാൻസർ ആണെന്ന് അറിയുന്നത് . എന്നാൽ ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ പിടിപെട്ട രോഗത്തെ മറികടന്ന് വേഡ് ഓസ്ട്രേലിയൻ നാഷണൽ ടീമിൽ ഇടം നേടി . ഏകദിനത്തിലെ ആദ്യത്തെ മത്സരത്തിൽ തന്നെ മാൻ ഓഫ് ദി മാച്ച് ആവുകയും ചെയ്‌തു . 
2. മൈക്കിൾ ക്ലാർക്ക് 

2006 ൽ ആണ് ക്ലാർക്ക് ക്യാൻസർ ബാധിതൻ ആകുന്നത് . ന്യൂ സൗത്ത് വെയിൽസിന് വേണ്ടി കളിക്കവേ മൂക്കിൽ ഒരു അസാധാരണ പാട് കാണുകയും ഉടൻ തന്നെ ക്ലാർക് സ്കിൻ പരിശോധനക്ക് വിധേയനായി . തുടർന്ന് സ്കിൻ ക്യാൻസർ ആണെന്ന് തെളിയുകയും ചെയ്തു . രോഗത്തിൽ നിന്നും മുക്തനായ ക്ലാർക്ക് ഓസ്ട്രേലിയയുടെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിൽ ഇടം നേടുകയും ഓസ്‌ട്രേലിയയെ വേൾഡ് കപ്പ് വിജയത്തിലേക്ക് എത്തിക്കുകയും ചെയ്തു .
1 . യുവരാജ് സിങ് 

ഇന്ത്യക്ക് വേണ്ടി 2011 വേൾഡ് കപ്പിൽ 362 റൺസും 15 വിക്കറ്റും നേടി ഇന്ത്യയുടെ ലോകകപ്പ് വിജയത്തിൽ നിർണായക പങ്ക് വഹിക്കുമ്പോൾ യുവരാജ് രോഗബാധിതൻ ആയിരുന്നു . വേൾഡ് കപ്പിന് ഒരു മാസത്തിന് ശേഷം യുവരാജ് കീമോതെറാപ്പിക്ക്‌ വിധേയനായി .
രോഗത്തിൽ നിന്നും മുക്തനായ യുവി ഒരു മാസത്തിന് ശേഷം 241 പന്തിൽ 208 റൺസ് നേടി . തുടർന്ന് ന്യൂസിലാൻഡിന് എതിരായ ടി20 ടീമിൽ ഇടം നേടി. 
Ariticle ഇഷ്ട്ടപെട്ടെങ്കിൽ Share ചെയ്യൂ ..