ഇനി മുന്നിൽ സച്ചിൻ മാത്രം

Highlights

  • ന്യൂസിലാൻഡിനെതിരായ ആദ്യ ഏകദിനത്തിൽ കോഹ്ലിക്ക് സെഞ്ചുറി .
  • ഏകദിന സെഞ്ചുറിയിൽ പോണ്ടിങിനെയും മറികടന്ന് കോഹ്ലി.
  • 31 ആം സെഞ്ചുറി നേടി കോഹ്ലി ഇനി മുന്നിൽ സച്ചിൻ മാത്രം

ഏകദിന സെഞ്ചുറിയിൽ പോണ്ടിങിനെയും മറികടന്ന് വിരാട് കോഹ്ലി. 200 ആം മത്സരത്തിനായി ഇറങ്ങിയ കോഹ്ലി 111 പന്തിൽ തന്റെ 31 ആം സെഞ്ചുറി നേടി. 49 സെഞ്ചുറിയോടെ സാക്ഷാൽ സച്ചിൻ മാത്രമാണ് ഇനി കോഹ്ലിക്ക് മുൻപിൽ ഉള്ളത്. ശ്രീലങ്കക്കെതിരായ അവസാന ഏകദിനത്തിൽ സെഞ്ചുറി നേടിയ കോഹ്ലി പോണ്ടിങ്ങിന്റെ റെക്കോർഡിന് ഒപ്പമെത്തിയിരുന്നു.
ചേസിങ്ങിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ എന്ന നേട്ടവും കോഹ്ലിയുടെ പേരിലാണ് .
കഴിഞ്ഞ വർഷം 3 സെഞ്ചുറി നേടിയ കോഹ്ലി ഈ വർഷം 5 സെഞ്ചുറികൾ നേടി കഴിഞ്ഞു .