Skip to content

പുജാര തിരിച്ചെത്തി, ഇംഗ്ലണ്ടിനെതിരായ മാറ്റിവെച്ച ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഇംഗ്ലണ്ടിനെതിരെ റീ ഷെഡ്യൂൾ ചെയ്ത അഞ്ചാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം നടന്ന പരമ്പരയിലാണ് കോവിഡ് പ്രതിസന്ധിയെ തുടർന്ന് അഞ്ചാം ടെസ്റ്റ് മാറ്റിവെക്കേണ്ടിവന്നത്. തുടർന്ന് ഇരു ബോർഡുകളും തമ്മിലുള്ള ചർച്ചയ്ക്കൊടുവിലാണ് മത്സരം ഈ വർഷം നടക്കാനിരിക്കുന്ന ലിമിറ്റഡ് ഓവർ പരമ്പരകൾക്ക് മുന്നേ നടത്തുവാൻ തീരുമാനിച്ചത്.

പ്രസീദ് കൃഷ്ണയിലാണ് ടീമിലെ പുതിയ താരം ഇഷാന്ത് ശർമ്മയെ ടീമിൽ നിന്നും ഒഴിവാക്കിയപ്പോൾ കൗണ്ടിയിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത ചേതേശ്വർ പുജാര ടീമിൽ തിരികെയെത്തി. ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കൊപ്പം കെ എൽ രാഹുൽ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, ഹനുമാ വിഹാരി, പുജാര എന്നിവരടങ്ങുന്നതാണ് ടീമിലെ ബാറ്റിങ് നിര. കെ എസ് ഭരതിനെ ബാക്കപ്പ് വിക്കറ്റ് കീപ്പറായി ടീമിൽ ഉൾപെടുത്തിയിട്ടുണ്ട്.

മൊഹമ്മദ് ഷാമി, ജസ്പ്രീത് ബുംറ, മൊഹമ്മദ് സിറാജ്, ഉമേഷ് യാദവ്, പ്രസീദ് കൃഷ്ണ എന്നിവരാണ് ടീമിലെ പേസർമാർ. രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, ഷാർദുൽ താക്കൂർ എന്നിരാണ് ടീമിലെ ഓൾ റൗണ്ടർമാർ.

പുതിയ ക്യാപ്റ്റന്മാരുടെ കീഴിലാണ് ഇരുടീമുകളും മാറ്റിവെച്ച ടെസ്റ്റിനായി ഇറങ്ങുന്നത്. കഴിഞ്ഞ വിരാട് കോഹ്ലിയും ജോ റൂട്ടുമായിരുന്നു ഇരു ടീമുകളുടെയും ക്യാപ്റ്റന്മാർ. ഇക്കുറി രോഹിത് ശർമ്മ ഇന്ത്യയെ നയിക്കുമ്പോൾ ബെൻ സ്റ്റോക്സാണ് ഇംഗ്ലണ്ടിനെ നയിക്കുന്നത്. ജൂലൈ ഒന്നിനാണ് ടെസ്റ്റ് മത്സരം നടക്കുന്നത്. ജൂൺ 15 ന് ഇംഗ്ലണ്ടിലേക്ക് തിരിക്കുന്ന ഇന്ത്യ ജൂൺ 24 ന് കൗണ്ടി ടീമായ ലെസ്റ്റർഷയറിനെതിരെ പരിശീലന മത്സരവും കളിക്കും.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യൻ ടീം

രോഹിത് ശർമ (ക്യാപ്റ്റൻ), കെ എൽ രാഹുൽ (VC), ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, ഹനുമ വിഹാരി, ചേതേശ്വര് പൂജാര, ഋഷഭ് പന്ത് (WK), കെഎസ് ഭരത് (wk), ആർ ജഡേജ, ആർ അശ്വിൻ, ഷാർദുൽ താക്കൂർ, മുഹമ്മദ് ഷമി , ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, പ്രസിദ് കൃഷ്ണ