Skip to content

സഞ്ജുവിനെ അവഗണിച്ചു, ഉമ്രാൻ മാലിക്കിന് അരങ്ങേറ്റം, സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ക്യാപ്റ്റൻ രോഹിത് ശർമ്മ, വിരാട് കോഹ്ലി എന്നിവർക്ക് വിശ്രമം അനുവദിച്ച പരമ്പരയിൽ കെ എൽ രാഹുലായിരിക്കും ഇന്ത്യയെ നയിക്കുക. റിഷഭ് പന്താണ് ടീമിലെ വിക്കറ്റ് കീപ്പറും വൈസ് ക്യാപ്റ്റൻ.

ഈ ഐ പി എൽ സീസണിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ദിനേഷ് കാർത്തിക് ടീമിൽ തിരിച്ചെത്തി.2019 ഐസിസി ഏകദിന ലോകകപ്പിന് ശേഷം ഇതാദ്യമായാണ് ഡി കെ ടീമിൽ തിരിച്ചെത്തുന്നത്. ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും ദിനേശ് കാർത്തിക്കിനൊപ്പം ടീമിൽ തിരിച്ചെത്തി.

ഐ പി എല്ലിൽ മികച്ച പ്രകടനം പുറത്തെടുത്ത സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ ഉമ്രാൻ മാലിക്ക്, പഞ്ചാബ് കിങ്സിൻ്റെ അർഷ്ദീപ് സിങ് എന്നിവരാണ് ടീമിലെ അരങ്ങേറ്റക്കാർ.

സഞ്ജു സാംസണെയും ഒപ്പം മൊഹമ്മദ് സിറാജിനെയും ടീമിൽ നിന്നും ഒഴിവാക്കി. ഈ ഐ പി എല്ലിൽ 300 ലധികം റൺസ് നേടിയ സഞ്ജുവിൻ്റെ കീഴിൽ രാജസ്ഥാൻ റോയൽസ് പ്ലേയോഫിൽ പ്രവേശിച്ചിരുന്നു. സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച രാഹുൽ ത്രിപാതിയെയും ടീമിൽ ഉൾപെടുത്തിയിട്ടില്ല. സഞ്ജുവിനൊപ്പം പരിക്ക് പറ്റിയ ദീപക് ചഹാർ, രവീന്ദ്ര ജഡേജ, സൂര്യകുമാർ യാദവ് എന്നിവരെയും ടീമിൽ നിന്നും ഒഴിവാക്കി.

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം ;

കെ എൽ രാഹുൽ (ക്യാപ്റ്റൻ), റുതുരാജ് ഗെയ്‌ക്‌വാദ്, ഇഷാൻ കിഷൻ (WK), ദീപക് ഹൂഡ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ, WK), ദിനേഷ് കാർത്തിക് (wk), ഹാർദിക് പാണ്ഡ്യ, വെങ്കിടേഷ് അയ്യർ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, രവി ബിഷ്‌ണോയ്, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, അവേഷ് ഖാൻ, അർഷ്ദീപ് സിംഗ്, ഉമ്രാൻ മാലിക്.