ശ്രീലങ്കൻ ബൗളർ ലസിത് മലിംഗയെ മുംബൈ ഇന്ത്യൻസിന്റെ ബൗളിങ് ഉപദേഷ്ട്ടാവായി ആയി നിയമിച്ചു . ഇതാദ്യമായാണ് മലിംഗ ഒരു ടീമിന്റെ പരിശീലക നിരയിലേക്ക് എത്തുന്നത് . മഹേള ജയവർദ്ധനെ , ജെയിംസ് ബോണ്ട് എന്നിവരോടൊപ്പം ലസിത് മലിംഗയും എത്തുന്നതോടെ പരിശീലക നിര കൂടുതൽ മികവുറ്റതാകും .
127 മത്സരങ്ങൾ മുംബൈക്ക് വേണ്ടി കളിച്ച മലിംഗയാണ് IPL ൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ബൗളർ .
“It’s a great opportunity to be present with, and an honour to continue my association with Mumbai Indians,” “Mumbai has been my home away from home for the last decade. As a player, I have enjoyed the journey with Mumbai Indians and now as mentor, I look forward to the new chapter.”
2017 സെപ്റ്റംബറിൽ ആണ് അവസാനമായി മലിംഗ ശ്രീലങ്കക്ക് വേണ്ടി കളിച്ചത് . കഴിഞ്ഞ സീസണിൽ മുംബൈക്ക് വേണ്ടി 11 മത്സരങ്ങളിൽ നിന്നും 12 വിക്കറ്റുകൾ ഈ 34 കാരൻ നേടിയിരുന്നു