Skip to content

ബംഗ്ലാദേശിലെ സ്റ്റേഡിയം ഐസിസി വിലക്കും – കാരണമിതാണ്

ബംഗ്ലാദേശ്-ശ്രീലങ്ക ആദ്യ ടെസ്റ്റിന് വേദിയായ സഹൂര്‍ അഹ്മദ് ഛൗധരി സ്റ്റേഡിയം പിച്ച് ശരാശരിക്കും താഴെയാണെന്ന് കണ്ടെത്തി ഐസിസി. ഒരു വര്‍ഷത്തേക്ക് പിച്ചിന് വിലക്ക് വരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന .ബോളര്‍മാര്‍ക്ക് ഒട്ടും അനുയോജ്യമല്ലാത്ത പിച്ചില്‍ ബൗണ്‍സ് കണ്ടെത്താന്‍ രണ്ട് ടീമിലെയും പേസര്‍മാര്‍ ബുദ്ധിമുട്ടിയിരുന്നതായും പരാതി ഉയര്‍ന്നിരുന്നു.

കഴിഞ്ഞ മാസം 30ന് ഇവിടെ നടന്ന ടെസ്റ്റില്‍
ബംഗ്ലാദേശ് 513 & 307 റൺസും ശ്രീലങ്ക 713 റൺസും നേടിയിരുന്നു .മത്സരം സമനിലയിൽ കലാശിച്ചു . അഞ്ച് സെഞ്ച്വുറികളും ആറ് അര്‍ധസെഞ്ച്വുറികളുമാണ് പിറന്നത് .
പിച്ചിനെതിരെ ലങ്കൻ താരങ്ങൾ പരാതി ഉയർത്തിയിരുന്നു .

ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവു ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ പിറന്ന പിച്ചില്‍ 24 വിക്കറ്റുകള്‍ മാത്രമാണ് കഴിഞ്ഞ ടെസ്റ്റില്‍ ബോളര്‍മാര്‍ക്ക് നേടാന്‍ സാധിച്ചത്. .