Skip to content

ആദ്യം തകർത്തടിച്ചു പിന്നീട് തകർന്നടിഞ്ഞു

T20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച . മികച്ച സ്കോറിലേക്ക് നീങ്ങുകയായിരുന്ന ഇംഗ്ലണ്ടിനെ ഗ്ലെൻ മാക്‌സ്‌വെല്ലിന്റെയും അഗറിന്റെയും ബൗളിംഗ് മികവാണ് കുറഞ്ഞ സ്കോറിൽ ഒതുക്കിയത് . 

ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത ഡേവിഡ് വാർണറിന്റെ തീരുമാനത്തെ ഹനിക്കുന്ന രീതിയലാണ് ആദ്യ ഓവറുകളിൽ ഇംഗ്ലണ്ട് ബാറ്റ് ചെയ്തത് . തുടക്കത്തിൽ ജേസൺ റോയെ നഷ്ട്ടമായെങ്കിലും തുടർന്ന് ക്രീസിൽ എത്തിയ ഡേവിഡ് മലാന്റെ തകർപ്പൻ വെടികെട്ടിൽ 6 ഓവറിൽ 60 കടന്നു . 10 ഓവറിൽ 96 ന് 3 എന്ന നിലയിലായിരുന്ന ഇംഗ്ലണ്ടിനെ ഗ്ലെൻ മാക്‌സ്‌വെല്ലിനെയും അഗറിനെറ്റും ബൗളിംഗ് മികവിൽ നിശ്ചിത 20 ഓവറിൽ 155 ന് 9 എന്ന നിലയിൽ ചുരുക്കി കെട്ടി . 

36 പന്തിൽ 50 റൺസ് നേടിയ ഡേവിഡ് മലാൻ മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ തിളങ്ങിയത് . 

ഓസ്‌ട്രേലിയക്ക് വേണ്ടി അഗർ 3 ഓവറിൽ 15 റൺസ് വിട്ടു കൊടുത്ത് 2 വിക്കറ്റും മാക്‌സ്‌വെൽ 2 ഓവറിൽ 10 റൺസ് മാത്രം വിട്ടു കൊടുത്ത് 3 വിക്കറ്റ് നേടി .