Skip to content

ഇന്ത്യയുടെ ഏറ്റവും മികച്ച നാലാം നമ്പർ ബാറ്റ്സ്മാന്മാർ

ഏകദിനത്തിൽ ഏറ്റവും നിർണായകമാണ് നാലാം നമ്പർ ബാറ്റ്‌സ്മാൻമാർ . ടീമിന്റെ വിജയത്തിൽ പ്രധാന പങ്ക് വഹിക്കുക നാലാം നമ്പർ ബാറ്റ്‌സ്മാൻ ആയിരിക്കും . പലപ്പോഴും മുൻ നിര ബാറ്റ്‌സ്മാൻമാരുടെ പ്രകടനത്തിനനുസരിച്ച്‌ അവർ അവരുടെ ബാറ്റിങ് ശൈലി മാറ്റേണ്ടതായി വരും. ചില സമയങ്ങളിൽ പ്രതിരോദിച്ച്‌ ബാറ്റ് ചെയ്യുമ്പോൾ ചില സമയങ്ങളിൽ അവർ എതിരെ ടീമിനെ കടന്നാക്രമിക്കും . ഇതിഹാസ താരങ്ങളായ ഡിവില്ലിയേഴ്സ് , മഹേള ജയവർധനെ , റോസ് ടെയ്ലർ എന്നിവർ നാലാം നമ്പറിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച ബാറ്റ്‌സ്മന്മാർ ആണ് . 
അടുത്ത നാളുകളായി ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി നാലാം നമ്പർ ബാറ്റ്സ്മാന്റെ പോരായ്മയാണ് . സൗത്താഫ്രിക്കക്കെതിരായ ആദ്യ ഏകദിനത്തിൽ രഹാനെ നാലാം നമ്പറിൽ ഇറങ്ങി മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും ഇനിയും തെളിയിക്കേണ്ടിയിരിക്കുന്നു . 

ഇന്ത്യയുടെ ഏറ്റവും മികച്ച നാലാം നമ്പർ ബാറ്റ്‌സ്മാൻമാരെ നമുക്ക് കാണാം . 

■ സച്ചിൻ ടെണ്ടുൽക്കർ 



സച്ചിൻ എന്ന പേരില്ലാതെ ലോകത്തിലെ ഒരു ബാറ്റിങ് പട്ടികയും പൂർത്തിയാകില്ല . കരിയറിലെ ഭൂരിഭാഗം മത്സരങ്ങളിലും ഓപ്പണർ ആയി ബാറ്റ് ചെയ്ത സച്ചിൻ തന്റെ കരിയറിലെ തുടക്ക കാലത്ത് മധ്യനിര ബാറ്റ്‌സ്മാൻ ആയിരുന്നു . 61 ഇന്നിങ്സിൽ നാലാം നമ്പറിൽ ബാറ്റ് ചെയ്ത സച്ചിൻ 38.85 ശരാശരിയിൽ 2059 റൺസ്2 നേടിയിട്ടുണ്ട് . 90 കളിൽ ഇന്ത്യയുടെ വിശ്വസ്തനായ നാലാം നമ്പർ ബാറ്റ്‌സ്മാൻ ആയിരുന്നു സച്ചിൻ ടെണ്ടുൽക്കർ . 

■ Dilip Vengsarkar  


1980 കളിൽ ഇന്ത്യയുടെ മികച്ച മധ്യനിര ബാറ്റ്‌സ്മാൻ ആയിരുന്നു Dilip Vengsarkar . സുനിൽ ഗവാസ്കർ മുൻനിരയിലും കപിൽ ദേവ് വാലറ്റത്തും തിളങ്ങിയപ്പോൾ മധ്യനിരയുടെ ചുമതല Dilip ന് ആയിരുന്നു . 71 ഇന്നിങ്സിൽ നാലാം നമ്പറിൽ ബാറ്റ് ചെയ്ത Dilip 37.51 ശരാശരിയിൽ 2138 റൺസ് നേടി . 34.73 ആണ് അദ്ദേഹതിന്റെ കരിയർ ശരാശരി. 

രാഹുൽ ദ്രാവിഡ് 


ഒരു ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് എന്ന നിലയിലാണ് രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീമിൽ എത്തിയത് . എന്നാൽ തുടർന്ന് ഏകദിനത്തിലെ ഇന്ത്യയുടെ ഏറ്റവും സ്ഥിരതയാർന്ന ബാറ്റ്‌സ്മാൻ ആയി മാറി . 102 ഇന്നിങ്സിൽ നാലാം നമ്പറിൽ ബാറ്റ് ചെയ്ത ദ്രാവിഡ് 36.27 ശരാശരിയിൽ 3301 റൺസ് നേടി .നിരവധി തവണ ഇന്ത്യൻ ടീമിനെ രാഹുൽ ദ്രാവിഡ് തകർച്ചയിൽ നിന്നും രക്ഷിച്ചു .

■ യുവരാജ് സിങ് 


2000 ൽ ഓസ്ട്രേലിയക്കെതിരായ അരങ്ങേറ്റം മുതൽ ഇന്ത്യയുടെ മധ്യനിരയിലെ നിറസാന്നിധ്യമായിരുന്നു യുവരാജ് സിങ് . കരിയറിന്റെ തുടക്കത്തിൽ 5 ആം നമ്പറിലും 6 ആം നമ്പറിലും ബാറ്റ് ചെയ്ത യുവി പിന്നീട് ഇന്ത്യയുടെ പ്രധാന നാലാം നമ്പർ ബാറ്റ്‌സ്മാൻ ആയി മാറി . 108 തവണ ഇന്ത്യക്ക് വേണ്ടി നാലാം നമ്പറിൽ ബാറ്റ് ചെയ്ത യുവി 35.12 ശരാശരിയിൽ 3415 റൺസ് നേടി . 90 ന് മേലെയാണ് നാലാം നമ്പറിൽ യുവിയുടെ സ്‌ട്രൈക് റേറ്റ് . 

■ മുഹമ്മദ് അസ്റുദ്ധീൻ 


ഏറ്റവും കൂടുതൽ തവണ ഇന്ത്യക്ക് വേണ്ടി നാലാം നമ്പറിൽ ബാറ്റ് ചെയ്തത് അസ്റുദീൻ ആണ് . 137 ഇന്നിങ്സിൽ നാലാം നമ്പർ ബാറ്റ്‌സ്മാൻ ആയി ഇറങ്ങിയ അദ്ദേഹം 4605 റൺസ് നേടി . 40 ന് മേലെയാണ് അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി .