Skip to content

എന്തിന് ഈ വിവേചനം  ബിസിസിഐയോട് പൊട്ടിത്തെറിച്ച് രാഹുൽ ദ്രാവിഡ്

അണ്ടർ 19 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ സംഘത്തിന് കഴിഞ്ഞ ദിവസം സമ്മാന തുക പ്രഖ്യാപിച്ചിരുന്നു , ഇതാണ് ദ്രാവിഡിനെ ചൊടിപ്പിച്ചത് . ദ്രാവിഡിന് 50 ലക്ഷവും സപ്പോർട്ട് സ്റ്റാഫിന് 20 ലക്ഷം വീതവും ടീമംഗങ്ങൾക്ക് 30 ലക്ഷം വീതവുമാണ് ബിസിസിഐ സമ്മാനം പ്രഖ്യാപിച്ചത്.

തന്റെ ഒപ്പം പ്രവർത്തിച്ച സ്റ്റാഫിന് ലഭിച്ച സമ്മാന തുക വളരെ കുറവാണെന്നാണ് ദ്രാവിഡിന്റെ വാദം . ഇതിനെതിരെ ദ്രാവിഡ് ബിസിസിഐക്ക്‌ നോട്ടീസ് അയച്ചെന്നാണ് റിപ്പോർട്ടുകൾ .

” തന്റെ സമ്മാന തുകയും സ്റ്റാഫിന്റെയും തുകയും തമ്മിൽ വലിയ വ്യത്യാസമുണ്ട് . തന്നെ പോലെ അവരും നല്ല രീതിയിൽ പ്രവർത്തിച്ചിട്ടുണ്ട് . അവരുടെ സമ്മാന തുക വർദ്ധിപ്പിക്കണം “