Skip to content

ഇന്ത്യൻ വുമൺസിന് തകർപ്പൻ ജയം

സൗത്താഫ്രിക്ക വുമൺസിന് എതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യൻ വുമൺസ് ടീമിന് തകർപ്പൻ ജയം . 89 റൺസിനാണ് ഇന്ത്യൻ വുമൺസ് ടീം വിജയം നേടിയത് . 

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ വുമൺസ് ടീം നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ 213 റൺസ് നേടി.  84 റൺസ് നേടിയ സ്‌മൃതി മന്ദാനയാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത് . ക്യാപ്റ്റൻ മിതാലി രാജ് 45 റൺസ് നേടി . 

മറുപടി ബാറ്റിങ്ങിൽ സൗത്താഫ്രിക്ക 43.2 ഓവറിൽ 125 റൺസിന് ഓൾ ഔട്ട് ആയി . 4 വിക്കറ്റ് എടുത്ത ഗോസ്വാമിയും 2 വിക്കറ്റ്‌ എടുത്ത പൂനം യാദവും ആണ് സൗത്താഫ്രിക്കയെ തകർത്തത് .