Skip to content

വൈഡ് വിളിച്ച് അമ്പയർ, റിവ്യൂ എടുത്ത് ട്രോളി സഞ്ജു സാംസൺ, വീഡിയോ കാണാം

ഐ പി എല്ലിൽ ആവേശപോരാട്ടത്തിനിടെ രസംകൊല്ലിയാവുകയാണ് അമ്പയർമാരുടെ തെറ്റായ തീരുമാനങ്ങൾ. നിരവധി തെറ്റായ തീരുമാനങ്ങളാണ് ഈ സീസണിൽ അമ്പയർമാരിൽ നിന്നും ഉണ്ടായിരിക്കുന്നത്. ഇക്കുറി രാജസ്ഥാൻ റോയൽസ് കെ കെ ആർ മത്സരത്തിനിടെയുണ്ടായ അമ്പയറുടെ തീരുമാനങ്ങൾ ഇപ്പോൾ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഡൽഹി ക്യാപ്റ്റൻ പന്തിനെ പോലെ അതിരുകടക്കാതെ തന്നെ അമ്പയറുടെ തീരുമാനത്തിനെതിരെ റിവ്യൂ നൽകിയാണ് ക്യാപ്റ്റൻ സഞ്ജു സാംസൺ രോഷം പ്രകടിപ്പിച്ചത്.

മത്സരത്തിൻ്റെ അവസാന ഘട്ടത്തിൽ പ്രസീദ് കൃഷ്ണ എറിഞ്ഞ 19 ആം ഓവറിലാണ് സംഭവം അരങ്ങേറിയത്. ഓവറിൽ മൂന്ന് വൈഡുകൾ അമ്പയർ വിധിച്ചിരുന്നു. ഇതിൽ നാലാമത്തെ പന്തിൽ അമ്പയർ വിളിച്ച വൈഡാണ് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനെയും താരങ്ങളെയും കൂടുതൽ നിരാശരാക്കിയത്. ബാറ്റ്സ്മാൻ ഓഫ് സൈഡിലേക്ക് വളരെയധികം നീങ്ങികൊണ്ടാണ് ഷോട്ടിന് ശ്രമിച്ചത്. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് അമ്പയർ വൈഡ് വിളിക്കുകയായിരുന്നു.

വീഡിയോ ;

മത്സരത്തിൽ 7 വിക്കറ്റിൻ്റെ വിജയമാണ് കെ കെ ആർ കുറിച്ചത്. രാജസ്ഥാൻ റോയൽസ് ഉയർത്തിയ 153 റൺസിൻ്റെ വിജയലക്ഷ്യം 19.1 ഓവറിൽ കെ കെ ആർ മറികടന്നു. 23 പന്തിൽ 42 റൺസ് നേടിയ റിങ്കു സിങും, 37 പന്തിൽ 48 റൺസ് നേടിയ നിതീഷ് റാണയുമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ വിജയത്തിലെത്തിച്ചത്.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് ഫിഫ്റ്റി നേടിയ ക്യാപ്റ്റൻ സഞ്ജു സാംസൻ്റെ മികവിലാണ് പൊരുതാവുന്ന സ്കോർ നേടിയത്. സീസണിലെ റോയൽസിൻ്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. സീസണിലെ നാലാം വിജയമാണ് കെ കെ ആർ നേടിയത്.